ഖലാസികളുടെ എയ് ലേസാ താളത്തില്‍ ആഡംബര ഉരു ഇന്ന് നീരണിയും
text_fieldsബേപ്പൂര്‍: ഖലാസികളുടെ എയ്ലേസാ താളത്തില്‍ ഖത്തറിലേക്കുള്ള ആഡംബര ഉരു വ്യാഴാഴ്ച നീരണിയും. വ്യാഴാഴ്ച പുലര്‍ച്ചെ നാലിന് വെള്ളംവേലി സമയത്താണ് ഉരു നീരണിയുക. ഇതിന്‍െറ മുന്നോടിയായി ഉരു നിര്‍മാണശാലയില്‍നിന്ന് 100 മീറ്റര്‍ അകലെയുള്ള ചാലിയാര്‍ തീരത്തത്തെിച്ചു. 47 ഖലാസികള്‍ നാലുദിവസമായുള്ള പ്രവര്‍ത്തനഫലമായാണ് ഉരു ചാലിയാറിന്‍െറ തീരമണിഞ്ഞത്.
എടത്തൊടി സത്യന്‍ മേസ്തിരിയുടെ നേതൃത്വത്തില്‍ 22 മാസത്തെ നിര്‍മാണ പ്രവര്‍ത്തനത്തിന്‍െറ സാക്ഷാത്കാരമാണ് വ്യാഴാഴ്ച നീരണിയുന്ന ട്രാന്‍സിനന്‍റ് കോണ്ടിനന്‍റ് എന്ന ഉരു. ഖത്തറിലെ വ്യവസായി യൂസഫ് അഹമ്മദ് അല്‍ അമാരിക്കും കുടുംബത്തിനും കടലില്‍ വിനോദയാത്ര നടത്തുന്നതിനായി നാലുകോടി രൂപ ചെലവഴിച്ചാണ് ഉരുനിര്‍മാണം പൂര്‍ത്തിയാക്കിയത്.
തേഞ്ഞിപ്പലം സ്വദേശി മാളിയേക്കല്‍ ആലിക്കോയയുടെ ഉടമസ്ഥതയിലുള്ള അല്‍ഫ എന്‍റര്‍പ്രൈസസാണ് നിര്‍മാണച്ചുമതല ഏറ്റെടുത്തത്. 148 അടി നീളവും 34 അടി വീതിയുമുള്ള ഉരുവിന് രണ്ടു നിലകളാണുള്ളത്. താഴത്തെ നില ജോലിക്കാര്‍ക്കും മുകളിലത്തെ നില സഞ്ചാരികള്‍ക്കുമായാണ് ഡിസൈന്‍ ചെയ്തത്. ഇരുനിലകളും പൂര്‍ണമായി ശീതീകരിക്കാവുന്ന രീതിയിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നീരണിയാന്‍ പോവുന്ന ഉരു കാണാന്‍ നിരവധിപേരാണ് കക്കാടത്ത് ദിനം പ്രതിയത്തെുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.