കയ്പമംഗലത്തെ യു.ഡി.എഫ് സ്ഥാനാർഥി പിന്മാറി
text_fieldsതൃശൂർ: യു.ഡി.എഫ് ആർ.എസ്.പിക്കനുവദിച്ച സീറ്റിൽ സ്ഥാനാർഥിയായിരുന്ന കെ.എം.നൂറുദീൻ മത്സരത്തിൽ നിന്ന് പിന്മാറി. യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാമെന്നാണ് താൻ അറിയിച്ചിരുന്നതെങ്കിലും പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ ആർ.എസ്.പി നേതാക്കൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് പിന്മാറുന്നതെന്നും നൂറുദീൻ അറിയിച്ചു. ഇതോടെ ടി.എൻ പ്രതാപൻ സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് ശ്രദ്ധേയമായ കയ്പമംഗലം മണ്ഡലം യു.ഡി.എഫിന് തലവേദനയായി.
കഴിഞ്ഞ തവണ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയി ആം ആദ്മി സ്ഥാനാര്‍ഥിയായി മത്സരിച്ച് 35,189 വോട്ടാണ് നൂറുദീന്‍ നേടിയത്. കയ്പമംഗത്ത് നിന്ന് 7597 വോട്ടാണ് നൂറുദീൻ നേടിയത്. മാസങ്ങൾക്ക് മുൻപാണ് ഇദ്ദേഹം ആം ആദ്മി പാർട്ടിയിൽ നിന്ന് രാജിവെച്ചത്. വീണ്ടും വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാനാഗ്രഹിക്കുന്നില്ലെന്നാണ് നൂറുദീൻ മാധ്യമപ്രവർത്തകരെ അറിയിച്ചത്. ആരോഗ്യമേഖലയാണ് തന്‍റെ പ്രവർത്തനമണ്ഡലമെന്നും തുടർന്നും ആ മേഖലയിൽ തന്നെ പ്രവർത്തിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
അരൂര്‍ മണ്ഡലം ആവശ്യപ്പെട്ട ആര്‍.എസ്.പിക്ക് അവസാന നിമിഷമാണ് കോണ്‍ഗ്രസ് കയ്പമംഗലം നൽകിയത്. ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് സീറ്റ് ഏറ്റെടുക്കാന്‍ ആര്‍.എസ്.പി തയാറാകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.