ഓണക്കിറ്റിലെ മാലിന്യം: സപൈ്ളകോ ഉദ്യോഗസ്ഥര്‍ക്ക് 30,000 രൂപ പിഴ
text_fields
തൃശൂര്‍: ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് ഓണക്കാലത്ത് നല്‍കിയ കിറ്റില്‍ മാലിന്യംകണ്ട സംഭവത്തില്‍ സപൈ്ളകോ ഉദ്യോഗസ്ഥര്‍ 30,000 രൂപ പിഴയടക്കണമെന്ന് ഉത്തരവ്. 2014ല്‍ സൗജന്യ നിരക്കില്‍ ബി.പി.എല്ലുകാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഓണക്കിറ്റിലാണ് മാലിന്യം കണ്ടത്തെിയത്. ‘നേര്‍ക്കാഴ്ച’ മനുഷ്യാവകാശ സംരക്ഷണ സമിതി സെക്രട്ടറി പി.ബി. സതീഷിന്‍െറ മാതാവിന് തൃശൂര്‍ മണ്ണുത്തിയിലെ സപൈ്ളകോ ഒൗട്ട്ലെറ്റില്‍നിന്നും കിട്ടിയ ഓണക്കിറ്റിലെ മുളക് പാക്കറ്റിലാണ് കല്ലും മണ്ണും മരക്കൊമ്പിന്‍െറ കഷണവും ചവറുകളും മുളകുഞെട്ടിയും കണ്ടത്. ഇതിനെതിരെ നടപടി ആവശ്യപ്പെട്ട് കവര്‍ പൊട്ടിക്കാതെ അസി. ഫുഡ് സേഫ്ടി കമീഷണര്‍ക്ക് സതീഷ് പരാതി നല്‍കി. സപൈ്ളകോയില്‍ റെയ്ഡ് നടത്തി മുളകിന്‍െറ സാമ്പിള്‍ ശേഖരിച്ച കമീഷണര്‍ ഗുണനിലവാര പരിശോധനക്ക് കൊച്ചിയിലെ റീജനല്‍ അനലറ്റിക്കല്‍ ലാബിന് കൈമാറി. ഗുണനിലവാരമില്ളെന്നായിരുന്നു പരിശോധനാ ഫലം.
ഇതോടെ ഭക്ഷ്യസുരക്ഷ കമീഷണര്‍ ബി. ജയചന്ദ്രന്‍ മണ്ണുത്തി സപൈ്ളകോ മാനേജര്‍ വി.ആര്‍. ബാബു, കേരള സ്റ്റേറ്റ് സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ ഡിപ്പോ മാനേജര്‍ ഡി.എസ്. രവികുമാര്‍ എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടു. വിചാരണ വേളയില്‍ പബ്ളിക് പ്രോസിക്യൂട്ടറുടെയും ഫുഡ് സേഫ്ടി ഓഫിസറുടെയും സാന്നിധ്യത്തില്‍ സപൈ്ളകോ ഉദ്യോഗസ്ഥര്‍ കുറ്റം നിഷേധിച്ചു. ക്ളീനിങ്ങും പാക്കിങ്ങും കഴിയാത്ത മുളകാണ് സാമ്പിളായി എടുത്തതെന്നായിരുന്നു വാദം. വാദം തള്ളിയ കോടതി ലാബ് റിപ്പോര്‍ട്ട് അംഗീകരിക്കുകയും മാലിന്യം നിറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ മുളക് വിറ്റതിന് 15,000 രൂപ വീതം പിഴ ചുമത്തുകയുമായിരുന്നു. റവന്യൂ ഡിവിഷനല്‍ മജിസ്ട്രേറ്റ് പി. മോഹനനാണ് ഉത്തരവിട്ടത്. 30 ദിവസത്തിനകം തുക ട്രഷറിയില്‍ അടച്ച് രസീത് കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.