പാർട്ടി ആവശ്യപ്പെട്ടാൽ കയ്പമംഗലത്ത് മത്സരിക്കാം: ബാബു ദിവാകരൻ
text_fieldsതിരുവനന്തപുരം: പാർട്ടി ആവശ്യപ്പെട്ടാൽ കയ്പമംഗലത്ത് മത്സരിക്കാൻ തയാറാണെന്ന് ആർ.എസ്.പി നേതാവ് ബാബു ദിവാകരൻ. താൻ ജയിക്കുമോ തോൽക്കുമോ എന്നത് പ്രശ്നമല്ല. ഇപ്പോൾ പാർട്ടി ഒരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിൽ നിന്ന് കര കയറാനും പാർട്ടി താൽപര്യം സംരക്ഷിക്കാനുമായി മത്സരത്തിനിറങ്ങാൻ തയാറാണെന്ന് ബാബു ദിവാകരൻ പറഞ്ഞു.
അതേസമയം, കയ്പമംഗലം സീറ്റ് ആർ.എസ്.പിയിൽ നിന്ന് ഏറ്റെടുക്കാനും കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്. എന്നാൽ മലബാറിൽ ഒഴിച്ചിട്ടിരിക്കുന്ന കല്യാശേരി, പയ്യന്നൂർ എന്നിവയിലേതെങ്കിലും നൽകിയാൽ മാത്രമേ കയ്പമംഗലം വിട്ടുകൊടുക്കൂവെന്ന് ആർ.എസ്.പി നേതൃത്വം വ്യക്തമാക്കുന്നു. ഇല്ലെങ്കിൽ പൊതുസമ്മതനായ സ്ഥാനാർഥി എന്ന പരിഗണനക്ക് അതീതമായി നേതാക്കളിലൊരാളെ പാർട്ടി ചിഹ്നത്തിൽ മത്സരിപ്പിക്കാനാണ് ആർ.എസ്.പി നീക്കം.
കത്ത് വിവാദത്തെ തുടർന്ന് ടി.എൻ പ്രതാപൻ സ്ഥാനാർഥിത്വത്തിൽനിന്ന് ഒഴിഞ്ഞ സാഹചര്യത്തിലാണ് കോൺഗ്രസ് ആർ.എസ്.പിക്ക് കയ്പമംഗലം സീറ്റ് നൽകിയത്. ഇവിടെ ആർ.എസ്.പി സ്ഥാനാർഥിയായിരുന്ന കെ.എം നൂർദീനും പിന്മാറിയതിനെ തുടർന്നാണ് കയ്പമംഗലം സീറ്റ് യുഡി.എഫിന് തലവേദനയായി മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.