അടച്ചു പൂട്ടിയ ബാറുകൾ തുറക്കില്ലെന്ന് സീതാറാം യെച്ചൂരി
text_fieldsന്യൂഡൽഹി: എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയാൽ അടച്ചു പൂട്ടിയ ബാറുകൾ തുറക്കില്ലെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. നിലവിലെ മദ്യ നയത്തിൽ മാറ്റമുണ്ടാകില്ല. മദ്യ ഉപയോഗം കുറച്ചു കൊണ്ടു വരികയാണ് ലക്ഷ്യം. ഇതിനുള്ള നടപടികള്‍ സ്വീകരിക്കും. ഈ വിഷയത്തിൽ കേരളത്തില്‍ നടക്കുന്നത് അനാവശ്യ വിവാദങ്ങളാണെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.
മദ്യനയം സംബന്ധിച്ച് കേരള ഘടകത്തിൽ ആശയകുഴപ്പം വന്നതിനെ തുടർന്നാണ് യെച്ചൂരി പാർട്ടി നിലപാട് വ്യക്തമാക്കിയത്. ഇന്ന് അവയ് ലബ്ൾ പി.ബി യോഗം ചേർന്നാണ് പൂട്ടിയ ബാറുകൾ തുറക്കില്ലെന്ന തീരുമാനമെടുത്തത്.
യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ മദ്യനയം പ്രായോഗികമല്ലെന്നും എൽ.ഡി.എഫ് പുനഃപരിശോധിക്കുമെന്നും പി.ബി അംഗം പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മദ്യ വർജനമാണ് എൽ.ഡി.എഫ് ലക്ഷ്യമിടുന്നതെന്നും നേതാക്കൾ പറഞ്ഞിരുന്നു.
സി.പി.എം നിലപാടിനെ അനുകൂലിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തു വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.