ജയിലുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ല –ഋഷിരാജ് സിങ്
text_fieldsകൊല്ലം: സംസ്ഥാനത്തെ ജയിലുകളില്‍ ആവശ്യത്തിന് ജീവനക്കാരില്ളെന്ന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ്. അടിയന്തരമായി 600 പേരെ ലഭിച്ചാലേ ജയിലിന്‍െറ പ്രവര്‍ത്തനം സുഖപ്രദമായി മുന്നോട്ടുകൊണ്ടു പോകാന്‍ കഴിയൂ.
ജില്ലാ ജയിലില്‍ ആരംഭിച്ച ബിരിയാണി നിര്‍മാണ യൂനിറ്റിന്‍െറ ഉദ്ഘാടനം ജയില്‍ അങ്കണത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 8000 തടവുകാരാണ് സംസ്ഥാനത്തെ ജയിലുകളിലുള്ളത്. ഇവരെ നിയന്ത്രിക്കാന്‍ ആകെയുള്ളത് 1200ല്‍ താഴെ പൊലീസുകാര്‍. ആറ് തടവുകാര്‍ക്ക് ഒരു പൊലീസുകാരനെന്നാണ് കണക്ക്. തിഹാര്‍ മാതൃകയില്‍ കേരളത്തിലെ ജയിലുകളില്‍ വരുമാനവര്‍ധനയാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ തടവുകാര്‍ക്ക് മാന്യമായ വേതനം ലഭിക്കുന്ന സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ജയില്‍വരുമാനം ഏഴ് കോടി രൂപ മാത്രമാണ്. ജയിലുകളില്‍ ഡോക്ടര്‍മാരുടെ സേവനമത്തെിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ഋഷിരാജ് സിങ് പറഞ്ഞു. ഡോക്ടര്‍മാരുടെ ശമ്പളം ജയില്‍ വകുപ്പ് നല്‍കണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. ജില്ലാ ഡി.ഐ.ജി ബി.പ്രദീപ് അധ്യക്ഷത വഹിച്ചു. ജില്ലാ ജയിലില്‍ നിന്ന് പുറത്ത് ചാടിയ തടവുകാരനെ പിടിച്ച അസിസ്റ്റന്‍റ് പ്രിസണ്‍സ് ഓഫിസര്‍മാരായ അരുണ്‍കുമാര്‍, ദീപു കെ.എസ് എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ജില്ലാ ജയില്‍ സൂപ്രണ്ട് എ.എ ഹമീദ്്, പ്രസ് ക്ളബ് സെക്രട്ടറി ഡി. ജയകൃഷ്ണന്‍, ദക്ഷിണമേഖല റീജനല്‍ വെല്‍ഫെയര്‍ ഓഫിസര്‍ കെ.ഇ. ഷാനവാസ് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.