കത്ത് വിവാദം: രാഹുലിന്‍റെ ഇടപെടൽ മൂലം ഉറക്കം നഷ്ടപ്പെട്ടവരുടെ തിരക്കഥയെന്ന് പ്രതാപൻ
text_fieldsതൃശൂർ: തന്‍റെ പ്രതിഛായക്ക് ഏറെ മങ്ങലേറ്റ കത്ത് വിവാദത്തിൽ വിശദീകരണവുമായി ഫേസ്ബുക്കിലൂടെ ടി.എൻ. പ്രതാപൻ രംഗത്ത്. താനൊരിക്കലും മത്സരിക്കാൻ ആഗ്രഹിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി നിർബന്ധിച്ചതു കൊണ്ടുമാത്രമാണ് മത്സരിക്കാൻ തയാറായതെന്നും വളരെ വിശദമായി തന്നെ പോസ്റ്റിൽ വിവരിക്കുന്നു.
കയ്പമംഗലം സീറ്റ് താൻ ചോദിച്ചു വാങ്ങി എന്ന വാർത്തകൾ പലർക്കും സന്തോഷം നൽകി ടി.വി സ്ക്രീനിൽ നിറഞ്ഞു നിൽക്കുമ്പോൾ ഒന്ന് രണ്ടു ആത്മ സുഹൃത്തുക്കൾ വിളിച്ചു. തലേന്നത്തെ രാഹുൽ ഗാന്ധിയുടെ ഇടപെടൽ മൂലം ഉറക്കം നഷ്ടപെട്ട ചില നേതാക്കൾ രാത്രി എഴുതി തയ്യാറാക്കിയ തിരക്കഥയാണിത് എന്നും പിതൃത്വം ഇല്ലാത്ത വിവാദത്തിൽ പതറരുത് എന്നും പറഞ്ഞുവെന്നും പോസ്റ്റിൽ പറയുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസിനെതിരെയും പോസ്റ്റിൽ പരാമർശങ്ങളുണ്ട്.
പ്രിയമുള്ളവരേ, പരിഭവങ്ങളും സങ്കടം പറച്ചിലുകളും കുറ്റപ്പെടുത്തലുകളും ശാസനകളും വിമര്ശനങ്ങളും ഒക്കെയായി എല്ലാവര്ക്കും പറയ...
Posted by T N Prathapan Mla on Friday, April 8, 2016
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.