കലാഭവന്‍ മണിയുടെ ആന്തരികാവയവ പരിശോധന: റീജനല്‍ ലാബിനെതിരെ നടപടിവേണമെന്ന് ഡി.ജി.പി
text_fields
തിരുവനന്തപുരം: നടന്‍ കലാഭവന്‍ മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടത്തെിയ കാക്കനാട്ടെ റീജനല്‍ കെമിക്കല്‍ ലാബ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി വേണമെന്ന് ഡി.ജി.പി ടി.പി സെന്‍കുമാര്‍. പരിശോധനാഫലം മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറുന്നതിന് പകരം മാധ്യമങ്ങള്‍ക്ക് നല്‍കുക വഴി ഗുരുതര അച്ചടക്ക ലംഘനമാണ് ലാബ് അധികൃതര്‍ നടത്തിയതെന്ന് ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോക്ക് നല്‍കിയ കത്തില്‍ ഡി.ജി.പി ചൂണ്ടിക്കാട്ടി. പൊലീസിനുപോലും പരിശോധനാഫലം നേരിട്ട് കൈമാറാന്‍ പാടില്ല. കോടതി മുഖേനയാണ് പരിശോധനാഫലം ലഭിക്കേണ്ടത്. അന്വേഷണത്തെ ബാധിക്കുന്ന തരത്തിലെ ഇത്തരം നടപടികള്‍ അനുവദിക്കാനാവില്ല. ഈ സാഹചര്യത്തില്‍ ജോയന്‍റ് കെമിക്കല്‍ എക്സാമിനര്‍ അടക്കമുള്ളവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ഇത്തരം പ്രശ്നങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ ഫോറന്‍സിക്, കെമിക്കല്‍ ലാബുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും നടപടിക്രമങ്ങളും ഏര്‍പ്പെടുത്തണമെന്നും ഡി.ജി.പി കത്തില്‍ പറയുന്നു. ചാനലുകളിലും പത്രങ്ങളിലും ഇതുസംബന്ധിച്ച് വന്ന വാര്‍ത്തകളും കത്തിനൊപ്പം ഡി.ജി.പി നല്‍കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.