Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമപ്രവര്‍ത്തകരുടെ...

മാധ്യമപ്രവര്‍ത്തകരുടെ വായ മൂടിക്കെട്ടാനാണ് ഉമ്മന്‍ ചാണ്ടി മാനനഷ്ടക്കേസ് നല്‍കിയതെന്ന് കോടിയേരി

text_fields
bookmark_border
മാധ്യമപ്രവര്‍ത്തകരുടെ വായ മൂടിക്കെട്ടാനാണ് ഉമ്മന്‍ ചാണ്ടി   മാനനഷ്ടക്കേസ് നല്‍കിയതെന്ന് കോടിയേരി
cancel

തിരുവനന്തപുരം: തെരഞ്ഞെടുപ്പടുത്തഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ വായ മൂടിക്കെട്ടാനുള്ള ശ്രമത്തിന്‍െറ ഭാഗമായാണ് ഉമ്മന്‍ ചാണ്ടി അവര്‍ക്കെതിരെ മാനനഷ്ടക്കേസ് നല്‍കിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാഷ്ട്രീയ പ്രതിയോഗികളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടക്കുകയും സംഘ്പരിവാര്‍ നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണിത്. ഇതിനെതിരെ ജനാധിപത്യവാദികള്‍ രംഗത്തിറങ്ങണം. സര്‍ക്കാര്‍ പുറപ്പെടുവിച്ച തെറ്റായ നിരവധി ഉത്തരവുകള്‍ മാധ്യമപ്രവര്‍ത്തകര്‍ വെളിച്ചത്ത് കൊണ്ടുവന്നിരുന്നു. അത്തരം വാര്‍ത്തകള്‍ പുറത്തുവരുന്നത് തടയാനുള്ള ഇടപെടല്‍ കൂടിയാണ് ഈ നീക്കമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnan
Next Story