കെ.സി. ജോസഫ് ചര്‍ച്ച നടത്തി;കേരള കോണ്‍ഗ്രസ് വഴങ്ങി
text_fieldsശ്രീകണ്ഠപുരം (കണ്ണൂര്‍): ഇരിക്കൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസുമായി ഉടക്കി യു.ഡി.എഫില്‍നിന്ന് വിട്ടുനില്‍ക്കുന്ന കേരള കോണ്‍ഗ്രസ് (എം)നെ സ്ഥാനാര്‍ഥി കെ.സി. ജോസഫ് ഇടപെട്ട് അനുനയിപ്പിച്ചു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ശ്രീകണ്ഠപുരം നഗരസഭയിലടക്കം കോണ്‍ഗ്രസ് അവഗണിച്ചെന്നാരോപിച്ച് കേരള കോണ്‍ഗ്രസ് ഒറ്റക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിച്ചിരുന്നു. പിന്നീടിങ്ങോട്ട് മണ്ഡലത്തില്‍ യു.ഡി.എഫ് യോഗങ്ങളിലും മറ്റും അവര്‍ പങ്കെടുത്തിരുന്നില്ല. നിയമസഭ തെരഞ്ഞെടുപ്പിലും തങ്ങള്‍ ഒറ്റക്ക് പ്രവര്‍ത്തിക്കുമെന്ന് കേരള കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.
അതിനിടെയാണ് കഴിഞ്ഞദിവസം കെ.സി. ജോസഫ് ഇവരുമായി ശ്രീകണ്ഠപുരം ഇന്ദിരാഭവനില്‍ ചര്‍ച്ച നടത്തിയത്. അര്‍ഹമായ പരിഗണന നല്‍കുമെന്നും ഒരിക്കലും അവഗണിക്കില്ളെന്നും അദ്ദേഹം ഉറപ്പുനല്‍കിയതോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് എം.ഒ. മാധവന്‍ മാസ്റ്റര്‍, പി.ജെ. ആന്‍റണി, മാണി കോണ്‍ഗ്രസിലെ ജോയി കൊന്നക്കല്‍, സജി കുറ്റ്യാനിമറ്റം, ലീഗിലെ സി.കെ. മുഹമ്മദ്, വി.എ. റഹീം, മൂസാന്‍കുട്ടി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.