വെടിക്കെട്ട് നടത്തിയത് അനുമതി ഇല്ലാതെ
text_fieldsകൊല്ലം: പരവൂർ പുറ്റിങ്ങൽ ദേവീ ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തിയത് അനുമതി ഇല്ലാതെയെന്ന് സൂചന. ജില്ലാ ഭരണകൂടവും പൊലിസും വെടിക്കെട്ടിന് അനുമതി നൽകിയിരുന്നില്ല. എന്നാൽ, അവസാന നിമിഷം താൽക്കാലിക അനുമതി ലഭിച്ചെന്നാണ് വെടിക്കെട്ടുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം.
പതിറ്റാണ്ടുകളായി മത്സര വെടിക്കെട്ട് നടക്കുന്ന ക്ഷേത്രമാണിത്. ഇതിനു അനുമതി നൽകരുതെന്ന് ഇത്തവണ നാട്ടുകാരായ നിരവധി പേർ പൊലിസിനും ജില്ലാ ഭരണകൂടത്തിനും നിവേദനം നൽകിയിരുന്നു . അതിന്റെ അടിസ്ഥാനത്തിൽ അനുമതി നിഷേധിക്കുകയും ചെയ്തു. എന്നാൽ , ക്ഷേത്രആചാരത്തിന്റെ ഭാഗമായി വെടിക്കെട്ട് കൂടിയേ തീരൂ എന്ന് ചില കേന്ദ്രങ്ങളിൽ നിന്ന് സമ്മർദ്ദം ഉണ്ടായി. വെടിക്കെട്ടിന് അനുകൂലമായും പ്രതികൂലമായും പ്രചാരണം നടന്നിരുന്നു. അതിനൊടുവിൽ മത്സരം ഒഴിവാക്കി ഒരു കമ്പക്കാരനെ വെച്ച് വെടിക്കെട്ട് നടത്താൻ തീരുമാനിക്കുകയായിരുന്നു.
വെടിക്കെട്ട് ഉണ്ടായിരിക്കുമെന്ന് ശനിയാഴ്ചയാണ് ക്ഷേത്രത്തിൽ നിന്ന് അറിയിച്ചത്. രേഖാമൂലം അനുമതി ലഭിക്കാതെയാണ് വെടിക്കെട്ട് നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. കലക്ടറേറ്റിലെ രേഖകൾ പരിശോധിച്ചാലേ ഇക്കാര്യം വ്യക്തമാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.