Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2016 8:39 AM GMT Updated On
date_range 6 April 2017 2:39 AM GMTകേരളത്തെ നടുക്കിയ വെടിക്കെട്ട് ദുരന്തങ്ങൾ
text_fieldsbookmark_border
കോഴിക്കോട്: സംസ്ഥാനത്ത് 20 വർഷത്തിനിടെ ചെറുതും വലുതുമായ 750ഒാളം വെടിക്കെട്ട് അപകടങ്ങളാണുണ്ടായത്. ഇതിൽ സ്ത്രീകൾ അടക്കം 400ലധികം പേർ മരിച്ചു. തൃശൂർ, പാലക്കാട്, എറണാകുളം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ദുരന്തങ്ങൾ ഉണ്ടായത്. ഇതിലേറെയും തൃശൂർ, പാലക്കാട് ജില്ലകളിലാണ് സംഭവിച്ചത്. കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തമാണ് കൊല്ലം പരവൂർ ക്ഷേത്രത്തിലേത്.
വെടിക്കെട്ട് ദുരന്തങ്ങൾ:
- 1952-ശബരിമലയിൽ ജനുവരി 14ന് പകൽ മൂന്ന് മണിക്കുണ്ടായ കരിമരുന്നു സ്ഫോടനം. മരണം 68
- 1978-തൃശൂർ പൂരത്തോട് അനുബന്ധിച്ച് കുഴിയമിട്ട് ലക്ഷ്യം തെറ്റി ആൾക്കൂട്ടത്തിൽ പതിച്ചുണ്ടായ അപകടം. മരണം എട്ട്
- 1984-തൃശൂർ കണ്ടശ്ശംകടവ് പള്ളിപ്പെരുന്നാളിലുണ്ടായ വെടിക്കെട്ടപകടം. മരണം 20
- 1987-തൃശൂർ വേലൂരിൽ വെള്ളാട്ടഞ്ചൂർ -കൂട്ടന്മൂലി ക്ഷേത്രത്തിലെ അപകടം. മരണം 20
- 1987-തലശേരി ജഗനാഥ ക്ഷേത്രത്തിലെ വെടിക്കെട്ട് കാണാൻ റെയിൽപാളത്തിൽ ഇരുന്നവർ ട്രെയിനിടിച്ച് മരിച്ചു. മരണം 27
- 1988-തൃപ്പൂണിത്തുറയിൽ വെടിക്കെട്ട് മരുന്നുപുരക്ക് തീപിടിച്ച് സ്ത്രീ ജോലിക്കാർ മരിച്ചു. മരണം 10
- 1989-തൃശൂർ കണ്ടശ്ശംകടവ് പള്ളിയിൽ അഞ്ചു വർഷത്തിന് ശേഷം വീണ്ടും അപകടം. മരണം 12
- 1990-കൊല്ലം മലനടയിൽ പോരുവഴി പെരുവിരുത്തി ക്ഷേത്രത്തിലെ വെടിക്കെട്ട് ഷെഡ്ഡിലുണ്ടായ അപകടം. മരണം 26
- 1997-ചിയ്യാരം പടക്കനിർമാണശാലയിൽ പൊട്ടിത്തെറി. മരണം ആറ്
- 1998-പാലക്കാട് കഞ്ചിക്കോട് വെടിക്കോപ്പ് നിർമാണശാലയിൽ പൊട്ടിത്തറി. മരണം 13
- 1999-പാലക്കാട് ആളൂരിൽ ചാമുണ്ടിക്കാവ് താലപ്പൊലി ഉത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ടപകടം. മരണം എട്ട്
- 2006-തൃശൂർ പൂരത്തിന് തയാറാക്കിയിരുന്ന വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്നിടത്തുണ്ടായ അപകടം. മരണം ഏഴ്
- 2007-കോഴിക്കോട് പടക്കക്കടക്ക് തീപിടിച്ച് 8 മരണം
- 2013-പാലക്കാട് പന്നിയംകുറുശ്ശി കുളങ്കുന്നത്ത് പടക്കനിർമാണശാലയിലുണ്ടായ പൊട്ടിത്തെറി. മരണം ആറ്
- 2016-കൊല്ലം പരവൂർ ക്ഷേത്രത്തിൽ വെടിക്കെട്ടപകടം. മരണം 87
ഇവ കൂടാതെ സംസ്ഥാനത്തുണ്ടായ മറ്റ് 54 വെടിക്കെട്ട് അപകടങ്ങളിലായി 160ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story