പരീക്ഷാര്‍ത്ഥികള്‍ക്ക് അഗ്നി പരീക്ഷയൊരുക്കി അലിഗഢ് മെഡിക്കല്‍ എന്‍ട്രന്‍സ്
text_fieldsകോഴിക്കോട്: കോഴിക്കോട് ജെ.ഡി.റ്റി സ്കൂളില്‍ ഇന്നു നടക്കുന്ന അലിഗഢ് മെഡിക്കല്‍ പ്രവേശ പരീക്ഷ വിദ്യാഥികള്‍ക്കും യാത്രക്കാര്‍ക്കും അക്ഷരാര്‍ത്ഥത്തില്‍ അഗ്നിപരീക്ഷയായി. അലിഗഢിന്‍റെ ദക്ഷിണേന്ത്യയിലെ ഏക പരീക്ഷാ കേന്ദ്രമാണ് വെള്ളിമാടുകുന്നിലെ ജെ.ഡി.റ്റി സ്കൂള്‍. എന്നാല്‍, സൗകര്യങ്ങളുടെ അപര്യാപ്തത മൂലം റോഡും സെന്‍ററും കുട്ടികള്‍ക്ക് മറ്റൊരു അഗ്നിപരീക്ഷയൊരുക്കി. ഒഴിവു ദിനമായ ഞായറാഴ്ച 11 മുതല്‍ രണ്ട് വരെയായിരുന്നു പരീക്ഷാ സമയം. എന്നാല്‍, ട്രാഫിക് ബ്ളോക്കില്‍പ്പെട്ട് മിക്ക പരീക്ഷാര്‍ത്ഥികള്‍ക്കും കൃത്യസമയത്ത് സെന്‍ററില്‍ എത്തിച്ചേരാനായില്ല. ഹൈദരാബാദും ബംഗാളുമാണ് കേരളം കഴിഞ്ഞാല്‍ പിന്നെ ഉള്ള പരീക്ഷാ സെന്‍ററുകള്‍.
ആറായിരം പേരാണ് ജെ.ഡി.റ്റി സ്കൂളില്‍ പരീക്ഷയെഴുതുന്നത്. എന്നാല്‍, ഇവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ മതിയായ വളണ്ടിയര്‍മാരോ സംവിധാനങ്ങളോ സെന്‍ററില്‍ ഒരുക്കിയിരുന്നില്ല. കേരളത്തിലെ ഏക സെന്‍റര്‍ ആയിതാല്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഇവിടെ എത്തിച്ചേര്‍ന്നിരുന്നു.
കാറുകളില്‍ ആയിരുന്നു പരീക്ഷാര്‍ഥികളില്‍ നല്ളൊരു ശതമാനവും വന്നത്. ഇതുമൂലം റോഡിനിരുവശത്തെ പാര്‍ക്കിംഗ് വെള്ളിമാടുന്നിലെ സെന്‍ററിന്‍റെ മൂന്ന് കിലോമീറ്ററോളം പരിസരത്തേക്ക് നീണ്ടു. ഇതേതുടര്‍ന്ന് മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കാണ് ഉണ്ടായത്. വെള്ളിമാടുകുന്നിലേക്കുള്ള പ്രധാന ജംഗ്ഷനായ മലാപറമ്പിലെ സിഗ്നല്‍ ഓഫ് ചെയ്തെങ്കിലും ഗതാഗതം നിയന്ത്രിക്കാന്‍ ഒരു പൊലീസുകാരന്‍ മാത്രമായിരുന്നു ഇവിടെ. യാത്രക്ക് ബസിനെ ആശ്രയിച്ച വിദ്യാര്‍ഥികളും ബ്ളോക്കില്‍ കുരുങ്ങി ഏറെ വലഞ്ഞു. 11.45 കഴിഞ്ഞിട്ടും സെന്‍ററിലേക്ക് ഓടിപ്പിടച്ച് വിദ്യാര്‍ഥികള്‍ എത്തുന്ന കാഴ്ചയായിരുന്നു.
ഈ ഭാഗത്തെ റോഡുകള്‍ പൊതുവെ വീതി കുറഞ്ഞതായതിനാല്‍ സാധാരണ ദിവസങ്ങളില്‍ പോലും ഗതാഗതക്കുരുക്ക് പതിവാണ്. ഇതൊന്നും കണക്കിലെടുക്കാതെ ജെ.ഡി.റ്റിയെ പരീക്ഷാ കേന്ദ്രമാക്കിയ നടപടിയില്‍ പ്രതിഷേധം ഉയരുന്നുണ്ട്.
കഴിഞ്ഞവര്‍ഷം ഫാറൂഖ് കോളജ് ആയിരുന്നു യൂണിവേഴ്സിറ്റിയുടെ പരീക്ഷാ കേന്ദ്രം. എന്നാല്‍, 30 തോളം വിദ്യാര്‍ഥികള്‍ ഒന്നിച്ചു കയറി പരീക്ഷയെഴുതി എന്ന സംഭവത്തെ തുടര്‍ന്നുണ്ടായ വിവാദമാണ് സെന്‍റര്‍ മാറ്റാനിടയാക്കിയത്. ഈ സംഭവത്തില്‍ യൂണിവേഴ്സിറ്റി അധികൃതര്‍ പിന്നീട് ക്ഷമാപണം നടത്തിയെങ്കിലും പരീക്ഷാ നടത്തിപ്പിന് ഫാറൂഖ് കോളജ് അധികൃതര്‍ ചില ഉപാധികള്‍ വെച്ചു. എന്നാല്‍, യൂണിവേഴ്സിറ്റി പരീക്ഷാ കേന്ദ്രം ജെ.ഡി.റ്റിയിലേക്ക് മാറ്റുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.