സഹായവുമായി പ്രവാസി വ്യവസായികള്‍
text_fieldsദുബൈ: പരവൂര്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് ഗള്‍ഫ് വ്യവസായികളായ എം.എ യൂസഫലിയും രവി പിള്ളയും അറിയിച്ചു. പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതം നല്‍കുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി പറഞ്ഞു. രവിപിള്ളയുടെ ആര്‍.പി ഗ്രൂപ്പ് പരിക്കേറ്റവര്‍ക്ക് 25000 രൂപയും നല്‍കും.
വെടിക്കെട്ട് അപകടത്തില്‍ ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ് അഗാധമായ ദു$ഖം രേഖപ്പെടുത്തി. ദുരന്തത്തില്‍ മരിച്ച എല്ലാവരുടെയും അനന്തരാവകാശികള്‍ക്ക് ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ് 50,000 രൂപയുടെ ധനസഹായം നല്‍കുമെന്ന് ഗ്രൂപ് ചെയര്‍മാന്‍ ഡോ. കെ.ടി. റബീഉല്ല അറിയിച്ചു. ഓരോ കുടുംബത്തിലും ഉടന്‍തന്നെ സഹായം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
അപകടത്തില്‍ പെട്ടവര്‍ക്ക് അടിയന്തര വൈദ്യസഹായം എത്തിക്കാന്‍ ആസ്റ്റര്‍ ഡി.എം ഹെല്‍ത് കെയറിലെ പത്തംഗ വിദഗ്ധസംഘം. ഡോ. ദിനേശ്, ഡോ. അനില, ഡോ. നിധ, ഡോ. സുധ എന്നിവരടങ്ങിയ ദുരന്തനിവാരണ സംഘത്തിനൊപ്പം രണ്ട് ഐ.സി.യു ആംബുലന്‍സുകളുമുണ്ട്. പ്ളാസ്റ്റിക് സര്‍ജന്‍മാര്‍, എമര്‍ജന്‍സി മെഡിക്കല്‍ ഡോക്ടര്‍മാര്‍, മറ്റ് സ്പെഷലിസ്റ്റുകള്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, നഴ്സുമാര്‍ എന്നിവര്‍ സംഘത്തിലുണ്ട്.
എന്തെങ്കിലും ആധുനിക ചികിത്സ ലഭ്യമാക്കണമെങ്കില്‍ കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ അതിനുള്ള സജ്ജീകരണങ്ങള്‍ ചെയ്യും. ആവശ്യമെങ്കില്‍ അത്യാഹിത സാഹചര്യത്തിലുള്ള രോഗികളെ എയര്‍ലിഫ്റ്റ് ചെയ്യും. ഏത് അടിയന്തര സാഹചര്യങ്ങളെയും നേരിടാന്‍ സജ്ജമാണെന്ന് ആസ്റ്റര്‍ മെഡ്സിറ്റി ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. ഹരീഷ് പിള്ള പറഞ്ഞു. ദുരന്തത്തില്‍ പെട്ടവരുടെ കുടുംബാംഗങ്ങളെ ആസ്റ്റര്‍ ഡി.എം ഹെല്‍ത്കെയര്‍ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ അനുശോചനമറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.