നരേന്ദ്രമോദിയും രാഹുൽ ഗാന്ധിയും ദുരന്തസ്ഥലം സന്ദര്‍ശിച്ചു
text_fieldsകൊല്ലം: പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും പരവൂരിലെ വെടിക്കെട്ടപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു. തിരുവനന്തപുരത്ത് വിമാനത്തില്‍ വന്നിറങ്ങിയ മോദി വ്യോമസേനയുടെ പ്രത്യേക ഹെലികോപ്ടറിലാണ് കൊല്ലത്തെ ആശ്രാമം മൈതാനത്ത് എത്തിയത്. ഡല്‍ഹി ആള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ നാല് ഡോക്ടര്‍മാരടങ്ങുന്ന വിദഗ്ധ സംഘവും മോദിക്കൊപ്പം ഇവിടെയത്തെി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, വി.മുരളീധരന്‍ എന്നിവര്‍ ചേര്‍ന്ന് മോദിയെ സ്വീകരിച്ചു.
കൊല്ലത്തത്തെിയ മോദി ദുരന്തസ്ഥലത്തേക്കാണ് ആദ്യം പോയത്. നഷ്ടപരിഹാരത്തുകയെ കുറിച്ചും മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള സാങ്കേതിക സംവിധാനത്തെക്കുറിച്ചും അദ്ദേഹം അന്വേഷിച്ചു. അതിനുശേഷം അപകടത്തില്‍പെട്ടവര്‍ ചികില്‍സയില്‍ കഴിയുന്ന കൊല്ലം ജില്ലാ ആശുപത്രി സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കുശേഷം അഞ്ച് മണിക്ക് മോദി തലസ്ഥാനത്തേക്ക് മടങ്ങും. മോദിക്കൊപ്പം എത്തിയ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ ദുരന്ത സ്ഥലത്ത് തങ്ങി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും.
വൈകീട്ട് അഞ്ചരയോടെ തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറിലാണ് രാഹുൽ ഗാന്ധി കൊല്ലം ആശ്രാമം മൈതാനത്തിലെത്തിയത്. ഇവിടെ കെ.പി.സി.സി അധ്യക്ഷൻ വി.എം സുധീരനും മുൻ കേന്ദ്രമന്ത്രിമാരായ കെ.സി വേണുഗോപാലും കൊടിക്കുന്നിൽ സുരേഷും ചേർന്ന് രാഹുലിനെ സ്വീകരിച്ചു.
തുടർന്ന് റോഡ് മാർഗം പരവൂറിലെ ക്ഷേത്രത്തിലെത്തി ദുരന്തം നടന്ന സ്ഥലം സന്ദർശിച്ചു. രാഹുലിനെ പ്രവർത്തക സമിതിയംഗം എ.കെ ആന്‍റണിയും അനുഗമിച്ചു. തുടർന്ന് ആറരയോടെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തി ചികിത്സയിൽ കഴിയുന്നവരെ കണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.