മിഥുനിനെ തേടിയെത്തിയത് ആകാശത്തിലെ ചീളുകള്‍
text_fieldsതിരുവനന്തപുരം: ക്ഷേത്രപരിസരത്ത് നിന്നവരെമാത്രമല്ല, കിലോമീറ്റര്‍ അകലെ നിന്നവരെത്തേടിയും ദുരന്തമത്തെി. പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള കൊല്ലം തട്ടാമല കൊച്ചത്തേ് വീട്ടില്‍ എം.എസ്. മിഥുനിന്‍െറ (22) തലയുടെ വലതുഭാഗത്ത് ചീള് തറച്ചത് പരവൂര്‍ ജങ്ഷനില്‍വെച്ചായിരുന്നു.
കമ്പം തീരുന്നതിനുമുമ്പ് മിഥുനും സുഹൃത്ത് ഋഷിയും ബൈക്കില്‍ വീട്ടിലേക്ക് തിരിച്ചിരുന്നു. പിന്നീടാണ് സ്ഫോടനം ഉണ്ടായത്. ഭീകരമായ ശബ്ദത്തോടൊപ്പം മുകളിലൂടെ ചീളുകള്‍ പായുന്നതും ഇലക്ട്രിക് കമ്പികളില്‍ തട്ടുന്നതും മിഥുന്‍ കണ്ടിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ മിഥുനിന് നേര്‍ക്ക് ചീളത്തെി. തലയിലും മുഖത്തും തറച്ചു. വണ്ടി ഓടിച്ചിരുന്നതിനാല്‍ നിലത്തുവീണു. അതോടെ ബോധവും നഷ്ടമായി. ബൈക്കിന് പിന്നിലിരുന്ന സുഹൃത്ത് ഋഷിയും നിലത്തുവീണു.
പിന്നാലെ വന്ന മയ്യനാട് സ്വദേശികളായ സുഹൃത്തുക്കള്‍ മിഥുനിനെ നെടുങ്ങോലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലക്ക് ആഴത്തില്‍ മുറിവുണ്ടെന്ന് പിതാവ് കൊച്ചത്തേ് മധു പറഞ്ഞു. തലയോടിന് പൊട്ടലുള്ളതിനാല്‍ ഐ.സി.യുവിലേക്ക് മാറ്റി. എം.കോം വിദ്യാര്‍ഥിയായ മിഥുന്‍ ഇന്‍ഡസ് മോട്ടോഴ്സില്‍ അസിസ്റ്റന്‍റ് ഓഡിറ്ററായി പ്രവര്‍ത്തിക്കുകയാണ്. മിഥുനിന് പിന്നാലെ ബൈക്കില്‍വന്ന രണ്ടുപേര്‍ ചീളുകള്‍ തറച്ചുകയറി മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.