അനാഥ കുടുംബങ്ങളെ സംരക്ഷിക്കണം –ജമാഅത്തെ ഇസ് ലാമി
text_fieldsകൊല്ലം: ദുരന്തത്തിനിരയായവര്‍ക്ക് ആശ്വാസവുമായി ജമാഅത്തെ ഇസ്ലാമി സംഘം. വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റവരെയും മരിച്ചവരെയും പ്രവേശിപ്പിച്ച ജില്ലാ ആശുപത്രിയില്‍ കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസിന്‍െറ നേതൃത്വത്തിലെ സംഘമാണത്തെിയത്. അപകടത്തില്‍പെട്ടവരെ ആശ്വസിപ്പിച്ച അദ്ദേഹം ദുരന്തത്തില്‍ ദു$ഖവും നടുക്കവും രേഖപ്പെടുത്തി. രക്ഷാപ്രവര്‍ത്തനത്തിനായി എല്ലാവരും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മരിച്ചവരില്‍ ഏറെയും ചെറുപ്പക്കാരും കുടുംബത്തിന്‍െറ അത്താണികളുമാണ്.
അനാഥമായ കുടുംബങ്ങളുടെ സംരക്ഷണമുള്‍പ്പടെയുള്ള കാര്യത്തില്‍ ഭരണകൂടവും പൊതുസമൂഹവും കൂടുതല്‍ പരിഗണന നല്‍കണം. നഷ്ടപരിഹാരത്തിന്‍െറ കാര്യത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാറും സംഘാടകരും പൊതുസമൂഹവും കൂടുതല്‍ ജാഗ്രത കാണിക്കണം. ജില്ലാ പ്രസിഡന്‍റ് പി.എച്ച്. മുഹമ്മദ്, ഫിറോസ് കൊച്ചി, ജമാഅത്തെ ഇസ്ലാമിയുടെ സേവന വിഭാഗമായ ഐഡിയല്‍ റിലീഫ് വിങ് ലീഡര്‍ ഹലീലുല്ല എന്നിവരും സംഘത്തിലുണ്ടായിരുന്നു.
നഷ്ടപരിഹാരം ഉടന്‍ നല്‍കണം –വെല്‍ഫെയര്‍ പാര്‍ട്ടി
പരവൂരില്‍ ക്ഷേത്രോത്സവത്തിനിടെയുണ്ടായ ദുരന്തത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം അഗാധദു$ഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ ഇളവ് നല്‍കി എത്രയും വേഗം നഷ്ടപരിഹാരം നല്‍കണം. ദുരന്തത്തിന്‍െറ ഉത്തരവാദികളെ കണ്ടത്തൊന്‍ സമഗ്ര അന്വേഷണം നടത്തണം. ദുരന്തത്തിന്‍െറ മറവില്‍ രാഷ്ട്രീയലാഭത്തിനുവേണ്ടി വര്‍ഗീയ ചേരിതിരിവ് നടത്താന്‍ ശ്രമിക്കുന്നവരെ ജനങ്ങള്‍ കരുതിയിരിക്കണമെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തബാധിതര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ അദ്ദേഹം പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.