വെടിക്കെട്ട് ദുരന്തം: പൊലീസിെൻറ വീഴ്ചക്കെതിരെ കലക്ടർ
text_fieldsകൊല്ലം: വെടിക്കെട്ടിന് അനുമതി നിഷേധിച്ചുള്ള കലക്ടറുടെ റിപ്പോര്‍ട്ട് പൊലീസ് തിരുത്തിയത് എന്തിനാണെന്ന് കൊല്ലം കലക്ടര്‍ ഷൈനമോള്‍. പൊലീസിന്‍റെ നിരുത്തരവാദപരമായ നടപടിയാണ് അപകടത്തിലേക്ക് നയിച്ചത്. വെടിക്കെട്ട് നടത്തരുതെന്ന് എ.ഡി.എം നിര്‍ദേശിച്ചതാണ്. എന്ത് സാഹചര്യത്തിലാണ് പൊലീസ് ആ റിപ്പോര്‍ട്ട് തിരുത്തിയത്. ഒരു ദിവസംതന്നെ രണ്ട് റിപ്പോര്‍ട്ടുകള്‍ പൊലീസ് എങ്ങിനെയാണ് നല്‍കിയത്. ഇത് പൊലീസിന്‍റെ വീഴ്ചതന്നെയാണ്. കലക്ടറുടെ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റി. താനാണ് ജില്ലയുടെ അധികാരി. താന്‍ അറിയാതെ എങ്ങനെയാണ് തന്‍റെ ഉത്തരവ് മറികടന്നത്.
വാക്കാൽ അനുമതികിട്ടിയെന്ന് സംഘാടകർ പറഞ്ഞെന്ന ജില്ലാ പൊലീസ് മേധാവിയുടെ വാദം അപക്വമാണ്. പൊലീസ് സ്ഥലത്തുണ്ടായിട്ടും വെടിക്കെട്ട് തടയാൻ സാധിച്ചില്ലെന്നും ഇക്കാര്യത്തിൽ സിറ്റി പൊലീസ് കമീഷണറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും കലക്ടർ പറഞ്ഞു.
ആറാം തീയതി പൊലീസ് നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് ക്ഷേത്രത്തിൽ മത്സരക്കമ്പത്തിന് അനുമതി നിഷേധിച്ചത്. വെടിക്കെട്ട് നടത്തരുതെന്ന് എ.ഡി.എം നിർദേശിച്ചിരുന്നതാണ്. രണ്ട് ദിവസങ്ങൾക്കകം വെടിക്കെട്ട് നടത്താൻ അനുവദിക്കുന്നതിൽ തെറ്റില്ലെന്ന് വ്യക്തമാക്കി പൊലീസ് മറ്റൊരു റിപ്പോർട്ട് നൽകി. രണ്ടു ദിവസങ്ങൾക്കകം കാര്യങ്ങളിൽ എങ്ങനെ മാറ്റമുണ്ടായി എന്നതറിയാത്തതിനാലാണ് നിരോധവുമായി മുന്നോട്ടു പോവാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചതെന്ന് കലക്ടർ പറഞ്ഞു. വാക്കാൽ അനുമതികിട്ടിയെന്ന് സംഘാടകർ പറഞ്ഞെതിനാൽ തങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെെട്ടന്ന പൊലീസിെൻറ വാദം ബാലിശമാണെന്നും എ.ഷൈനമോൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.