പടക്കനിര്‍മാണ കേന്ദ്രങ്ങളില്‍ നിരോധിത സ്ഫോടകവസ്തുക്കള്‍ സുലഭം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ പടക്കനിര്‍മാണകേന്ദ്രങ്ങളില്‍ നിരോധിത സ്ഫോടകവസ്തുക്കള്‍ സുലഭം. നിയമങ്ങള്‍ കാറ്റില്‍പറത്തി അനധികൃതമായി നിര്‍മിക്കുന്ന പൊട്ടാസ്യം ക്ളോറേറ്റ് ഉള്‍പ്പെടെയുള്ള ഉഗ്രശേഷിയുള്ള സ്ഫോടകവസ്തുക്കളാണ് മിക്ക പടക്കനിര്‍മാണകേന്ദ്രങ്ങളിലും ഉപയോഗിക്കുന്നത്. ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ളോസീവ്സ് (ഡി.സി.സി.ഇ) കര്‍ശനമായി വിലക്കിയ സ്ഫോടകവസ്തുവാണ് പൊട്ടാസ്യം ക്ളോറേറ്റ്. ഇവ ഉപയോഗിച്ചുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളാണ് പടക്കനിര്‍മാണകേന്ദ്രങ്ങളിലും ഉത്സവപ്പറമ്പുകളിലും കൂട്ടക്കുരുതിക്കിടയാക്കുന്നത്.
ഓരോ ദുരന്തം സംഭവിക്കുമ്പോഴും അധികൃതര്‍ നിര്‍മാണകേന്ദ്രങ്ങളില്‍ പരിശോധന നടത്തി കണക്കിലധികമുള്ള വെടിക്കോപ്പുകള്‍ കണ്ടത്തെും. ഇവ പിന്നീട് നിര്‍വീര്യമാക്കുകയാണ് പതിവ്. എന്നാല്‍, ഇവയില്‍ ഉപയോഗിച്ച അസംസ്കൃത വസ്തുക്കള്‍ എന്താണെന്ന പരിശോധന നടത്താറില്ല. നടത്തിയാലും റിപ്പോര്‍ട്ട് വെളിച്ചം കാണില്ല. ഭരണതലത്തില്‍ സ്വാധീനമുള്ള വെടിമരുന്ന് മാഫിയയുടെ സമ്മര്‍ദഫലമായാണ് അന്വേഷണങ്ങള്‍ ഇത്തരത്തില്‍ അട്ടിമറിക്കപ്പെടുന്നത്.
ദീപാവലി പോലുള്ള ആഘോഷവേളകളില്‍ ഉപയോഗിക്കാനുള്ള വെടിക്കോപ്പുകളില്‍ വീര്യംകുറഞ്ഞ പൊട്ടാസ്യം നൈട്രേറ്റ് (വെടിയുപ്പ്) ഉപയോഗിക്കണമെന്നാണ് ഡി.സി.സി.ഐ നിഷ്കര്‍ഷിക്കുന്നത്. എന്നാല്‍, ഇതാരും പാലിക്കാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.