പരിക്കേറ്റവരോട് സ്വകാര്യ ആശുപത്രികളുടെ ക്രൂരത
text_fieldsകൊല്ലം: പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരോട് സ്വകാര്യ ആശുപത്രികളുടെ ക്രൂരത. പൊള്ളലേറ്റവര്‍ക്കും പരിക്കേറ്റവര്‍ക്കും തുടര്‍ചികിത്സ കിട്ടാന്‍ പണം കെട്ടിവെക്കണമെന്നാണ് ആശുപത്രി അധികൃതരുടെ ആവശ്യം. രാജ്യം മുഴുവന്‍ ദുരന്തത്തിനിരയായവര്‍ക്ക് സഹായ ഹസ്തവുമായി എത്തുമ്പോഴാണ് സാരമായി പരിക്കേറ്റവരോട് ഈ ക്രൂരത. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. ഇതിനാവശ്യമായ പണം സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചിരുന്നു.
ചികിത്സക്ക് വാങ്ങിയ പണം തിരികെ ലഭിക്കാനുള്ള ഇടപെടല്‍ നടത്തിയെന്ന് എ.ഡി.എം എസ്. ഷാനവാസ് പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് പണം ഈടാക്കാന്‍ അനുവദിക്കില്ളെന്നും പരവൂര്‍ ദുരന്തത്തില്‍ പരിക്കേറ്റവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ പൂര്‍ണമായും സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
എല്ലാ സ്വകാര്യ ആശുപത്രികള്‍ക്കും രേഖാമൂലം നിര്‍ദേശം നല്‍കണമെന്നും സൗജന്യ ചികിത്സയുടെ മേല്‍നോട്ട ചുമതല ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വിഭജിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ട് ജി.എസ്. ജയലാല്‍ എം.എല്‍.എ കലക്ടറുടെ ചേംബറില്‍ പ്രതിഷേധവുമായത്തെി.
രേഖാമൂലമുള്ള നിര്‍ദേശം ആശുപത്രികള്‍ക്ക് കൈമാറിയശേഷമാണ് എം.എല്‍.എ പ്രതിഷേധം അവസാനിപ്പിച്ചത്. തിരുവനന്തപുരത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളാണ് സര്‍ക്കാര്‍ നിര്‍ദേശം അവഗണിച്ച് വന്‍ തുക ഈടാക്കിയതെന്ന് എം.എല്‍.എ പറഞ്ഞു. ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.