സംഘ്പരിവാര്‍ നുണപ്രചാരണം തുടരുന്നു
text_fieldsന്യൂഡല്‍ഹി: പരവൂര്‍ വെടിക്കെട്ടപകടത്തെ ഭീകരാക്രമണമായി ചിത്രീകരിച്ച് വര്‍ഗീയ മുതലെടുപ്പു നടത്താനുള്ള ശ്രമം പൊളിഞ്ഞിട്ടും പുതിയ നുണബോംബുകളുമായി സംഘ്പരിവാര്‍ അനുയായികള്‍. പരിക്കേറ്റവര്‍ക്ക് സഹായമത്തെിക്കുന്നതിനുപകരം ക്രൈസ്തവ സഭ ബൈബ്ള്‍ വിതരണം ചെയ്തു എന്ന വ്യാജ പ്രസ്താവനയാണ് പുതുതായി പ്രചരിപ്പിക്കുന്നത്. രവീന്ദര്‍ സംഗ്വാന്‍ എന്നയാളാണ് ഈ പ്രചാരണം ആരംഭിച്ചത്.
തെരഞ്ഞെടുപ്പിനു മുന്നോടിയായി ഹിന്ദുക്കളെ ലക്ഷ്യമിട്ടാണ് ക്ഷേത്രത്തില്‍ അപകടമുണ്ടാക്കിയത് എന്ന പ്രചാരണവും തുടരുന്നുണ്ട്.
‘സി.പി.എം-മുസ്ലിം ഭീകരര്‍’ നടത്തിയ ബോംബാക്രമണം എന്ന് പ്രചരിപ്പിച്ച ഓം ക്രാന്തി ആര്‍.എസ്.എസ് എന്ന ട്വിറ്റര്‍ അക്കൗണ്ട് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനുള്ള പ്രചാരണം എന്ന ബി.ജെ.പി വാദം വിശ്വാസയോഗ്യമല്ളെന്ന് അക്കൗണ്ടിന്‍െറ പൂര്‍വ ചരിത്രം വ്യക്തമാക്കുന്നു.
നിലവില്‍ ഡിലീറ്റ് ചെയ്യപ്പെട്ട അക്കൗണ്ടിലെ 11,177 ട്വീറ്റുകളില്‍ 90 ശതമാനവും മോദി-ഹിന്ദുത്വ സ്തുതികളും എതിരാളികള്‍ക്കെതിരായ വിദ്വേഷ-പരിഹാസ പ്രസ്താവനകളും ആണ്. ഇയാളുടെ ബ്ളോഗിലും മോദി, സുബ്രഹ്മണ്യന്‍ സ്വാമി തുടങ്ങിയ സംഘ്നേതാക്കളുടെ ചിത്രങ്ങളും വാഴ്ത്തുകളുമാണുള്ളത്. വന്ദനാ ജെയിന്‍ ഇട്ട ട്വീറ്റിനുതാഴെ ഇവ വ്യാജമെന്ന് വ്യക്തമാക്കി മലയാളികളും മതേതര വിശ്വാസികളും രംഗത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.