ഈ കുടുംബങ്ങള്‍ക്ക് ഇനിയാര് തുണയേകും
text_fieldsകൊല്ലം: പറക്കമുറ്റാത്ത പിഞ്ചുകുഞ്ഞുങ്ങളെ ചേര്‍ത്ത് അമ്മമാര്‍ ചോദിക്കുന്നു. ‘ഇവരെ വളര്‍ത്തി വലുതാക്കാന്‍ ആരാണുള്ളത്. പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടം ശേഷിപ്പിക്കുന്ന വേദനിപ്പിക്കുന്ന കാഴ്ചകളാണിവ. ദുരന്തത്തിനിരയായവരില്‍ ഭൂരിഭാഗവും യുവാക്കളും വിദ്യാര്‍ഥികളുമാണ്. പുതുജീവിതത്തിലേക്ക് കാലെടുത്തുവെച്ചവരെയും കുടുംബത്തിന്‍െറ ഏക അത്താണിയാകേണ്ടവരെയും കൈവിട്ട തീക്കളി ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കി.
അടുപ്പ് പുകയാന്‍ അന്നം തേടി ഉത്സവപ്പറമ്പില്‍ കച്ചവടത്തിനത്തെിയ മാതാപിതാക്കള്‍ ദുരന്തത്തിനിരയായപ്പോള്‍ അനാഥമായത് രണ്ട് കുട്ടികളാണ്. സ്കൂള്‍ തുറക്കുമ്പോഴുള്ള ചെലവ് കണ്ടത്തൊനാണ് പരവൂര്‍ കുറുമണ്ടല്‍ വടക്കുംഭാഗത്തുവിളയില്‍ ബെന്‍സിയും ഭാര്യ ബേബി ഗിരിജയും മക്കളോടൊപ്പം കച്ചവടത്തിനത്തെിയത്. അപ്രതീക്ഷിതദുരന്തത്തില്‍നിന്ന് മക്കളായ കൃഷ്ണ ബെന്‍സിയെയും കിഷോറിനെയും സുരക്ഷിതമായി മാറ്റിയശേഷം കട നീക്കം ചെയ്യാനത്തെുമ്പോഴാണ് ഇരുവരും മരണക്കമ്പത്തിലകപ്പെട്ടത്.
ഹൈസ്കൂള്‍ വിദ്യാര്‍ഥികളായ കൃഷ്ണക്കും കിഷോറിനും മാതാപിതാക്കളെക്കുറിച്ചുള്ള ഓര്‍മകള്‍ മാത്രമാണിന്ന് കൂട്ട്. ഇതുപോലെ നൂറുകണക്കിന് കുടുംബങ്ങളെയാണ് അപകടക്കമ്പം അനാഥമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.