വെടിക്കെട്ട് നിരോധം: 14ന് സർവകക്ഷി യോഗം
text_fieldsആലപ്പുഴ: പരവൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികളിൽ വെടിക്കെട്ട് നിരോധിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ സർവകക്ഷി യോഗം വിളിച്ചു. 14ന് ഉച്ചക്ക് രണ്ടു മണിക്ക് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ആഭ്യന്തര മന്ത്രി, ആരോഗ്യമന്ത്രി, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
പരവൂർ അപകടത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണവും ജുഡിഷ്യൽ അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. വെടിക്കെട്ടിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ ഭരണകൂടത്തിനും പൊലീസിനുമെതിരെ പരാതി ഉയർന്നിട്ടുണ്ട്. വീഴ്ച വന്നിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.