വന്നുകാണാം; കൊണ്ടുപോകാനാകില്ല
text_fieldsകോഴിക്കോട്: നാടുനീളെ പ്രചാരണം നല്‍കി ആര്‍ട്ട് ഗാലറികളില്‍ പ്രദര്‍ശനം നടത്തുകയും സൃഷ്ടികള്‍ വന്‍തുകക്ക് വിറ്റഴിക്കുകയും ചെയ്യുന്ന കാലഘട്ടത്തില്‍ വേറിട്ടതാകുകയാണ് പി.പി. വര്‍ഗീസിന്‍െറ ശില്‍പപ്രദര്‍ശനം. ലോ കോളജിന് മുന്നില്‍ വഴിയരികില്‍ കരിക്ക് വില്‍പന നടത്തുകയാണ് വര്‍ഗീസ്. കൂടെ ഒരു പ്രദര്‍ശനവും. മുപ്പത്തിയഞ്ചോളം കോണ്‍ക്രീറ്റ് ശില്‍പങ്ങളാണ് വര്‍ഗീസ് പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നത്. ഒരു വര്‍ഷംകൊണ്ട് നിര്‍മിച്ചവയാണ് ശില്‍പങ്ങള്‍. പക്ഷികളെ ഏറെ ഇഷ്ടമായതിനാല്‍ നിര്‍മിതിയില്‍ ഏറെയും പക്ഷിയാണ്. ആഫ്രിക്കന്‍ ഫെലിക്കണ്‍, കിവി, കൊറ്റികള്‍ തുടങ്ങിയവയാണുള്ളത്.
കൂടാതെ, പോള്‍ നീരാളി, ഫിഫ വേള്‍ഡ് കപ്പ്, കൈ അറ്റുപോയ വീനസ് ഡെ മിലൊ എന്ന ചിത്രത്തിന്‍െറ മാതൃക തുടങ്ങിയവയും ഉണ്ട്.
ശില്‍പങ്ങള്‍ വില്‍പനക്ക് വെച്ചിരിക്കുന്നവയാണെന്നു കരുതി വാഹനത്തിലത്തെുന്ന പലരും വില തിരക്കുന്നു. എന്നാല്‍, ഇതു കാണാന്‍ വേണ്ടി മാത്രമുള്ളതാണെന്നാണ് വര്‍ഗീസിന്‍െറ മറുപടി. ശില്‍പങ്ങള്‍ വാങ്ങാന്‍ സാധിക്കില്ളെന്ന് മനസ്സിലാക്കുന്നവര്‍ പതിയെ ഇളനീര്‍ കുടിച്ച് മടങ്ങുകയാണ് ചെയ്യുന്നത്.
എറണാകുളമാണ് വര്‍ഗീസിന്‍െറ സ്വദേശം. എന്നാല്‍, ഏറെനാളായി കോഴിക്കോട്ടേക്ക് മാറിയിട്ട്. ഒരു വര്‍ഷം മുമ്പുവരെ കല്‍പ്പണിയായിരുന്നു. അവിവാഹിതനായ ഇദ്ദേഹം ചില്ലറ ആര്‍ട്ട് ജോലികളും ചെയ്യാറുണ്ട്. എന്തിനാണ് ഇത്തരമൊരു പ്രദര്‍ശനം സംഘടിപ്പിക്കുന്നതെന്ന് ചോദിച്ചാല്‍ വര്‍ഗീസിന്‍െറ മറുപടി ഇങ്ങനെ: വിഷു ആയതിനാല്‍ തന്‍െറ സൃഷ്ടികള്‍ മറ്റുള്ളവരെ കാണിക്കണമെന്നു തോന്നി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.