പരവൂർ ദുരന്തം: മരണ സംഖ്യ 113 ആയി
text_fieldsകൊല്ലം: പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 113 ആയി. കൊല്ലം വാളത്തുങ്കൽ സ്വദേശി മണികണ്ഠൻ(40) ആണ് രാത്രി 9.30 മരണപ്പെട്ടത്. 70 ശതമാനം പൊള്ളലേറ്റ് തിരുവന്തപുരം മെഡിക്കൽ കൊളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു ഇദ്ദേഹം. വരിയചിറയിൽ ശബരി (14), വെടിക്കെട്ട് കരാറുകാരനായ കഴക്കൂട്ടം സ്വദേശി സുരേന്ദ്രൻ (67), കഴക്കൂട്ടം സ്വദേശി സത്യൻ (55) എന്നിവരാണ് ഇന്ന് മരിച്ചത്. കഴിഞ്ഞ ദിവസം 109 പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു.
വെടിക്കെട്ടപകടത്തിൽ 90 ശതമാനം പൊള്ളലേറ്റ് തിരുവന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന ശബരി ഇന്ന്വൈകുന്നേരം 6.45നാണ് മരിച്ചത്.ശബരിയുടെ മൂത്ത സഹോദരനും അപകടത്തിൽ മരിച്ചു. ക്ഷേത്രത്തിന് സമീപത്തെ വീടിെൻറ ടെറസിലിരുന്ന്വെടിക്കെട്ട് കാണുകയായിരുന്നു ശബരിയും സഹോദരനും.
വെടിക്കെട്ടിെൻറ കരാറുകാരനായിരുന്ന സുരേന്ദ്രൻ ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കൊളേജിൽ ചികിത്സയിലായിരുന്നു.
പരിക്കേറ്റ 383 പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. 12 പേരുടെ നില ഗുരുതരമാണ്. ആന്തരികാവയവങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചവരും ഗുരുതരമായി പൊള്ളലേറ്റവരുമാണ് പലരും. ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ 67 പേരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ളത്. എട്ടുപേര്‍ പൊള്ളല്‍ ചികിത്സാ തീവ്രപരിചരണ വിഭാഗത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.