തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു
text_fieldsതിരുവനന്തപുരം: പരവൂര്‍ -പുറ്റിങ്ങല്‍ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് മത്സരവെടിക്കെട്ടിനെ തുടര്‍ന്നുണ്ടായ ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ അമ്പലങ്ങളില്‍ ഇത്തരം സ്ഥിതി വിശേഷം ഉണ്ടാകാതിരിക്കാന്‍ ദേവസ്വംബോര്‍ഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
1. ക്ഷേത്രങ്ങള്‍ മത്സരവെടിക്കെട്ടിനുള്ള വേദിയാക്കാന്‍ പാടില്ല. 2. മത്സരക്കമ്പം ക്ഷേത്രാചാരങ്ങള്‍ക്ക് വിരുദ്ധമാണ്. 3. ആചാരങ്ങളുടെ ഭാഗമായുള്ള വെടിക്കെട്ടുകള്‍ സുരക്ഷാ സംവിധാനം പൂര്‍ണമായും ഉറപ്പാക്കിയും നിലവിലെ നിയമ സംവിധാനത്തോട് സഹകരിച്ചും മാത്രമേ നടത്താവൂ. 4. ഉഗ്രസ്ഫോടക ശേഷിയുള്ള അമിട്ട്, ഗുണ്ട്, കതിന തുടങ്ങിയവ ഉപയോഗിക്കരുത്. 5. സ്ഫോടക ശേഷികുറഞ്ഞതും ദൃശ്യഭംഗിയുള്ളതുമായ പടക്കങ്ങള്‍ മാത്രം ഉപയോഗിക്കണം. 6. വെടിക്കെട്ട് നടത്തുന്നതിനു മുമ്പ് നിലവിലെ സ്ഫോടക വസ്തു നിയമവും ചട്ടങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും സംഘാടകര്‍ പാലിക്കുകയും ഭക്തരെ സുരക്ഷിതമായ അകലത്തില്‍ മാറ്റി നിര്‍ത്തുകയും ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.