പരവൂര്‍ ദുരന്തം: കൂടുതല്‍ നഷ്ടപരിഹാരത്തിന് കോടതിയെ സമീപിക്കാം –മനുഷ്യാവകാശ കമീഷന്‍
text_fieldsതിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും കൂടുതല്‍ നഷ്ടപരിഹാരത്തിനായി കോടതിയില്‍ സിവില്‍ കേസ് സമര്‍പ്പിക്കാമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവിട്ടു.
സര്‍ക്കാറില്‍നിന്ന് ലഭിച്ച സഹായങ്ങള്‍ ഇതിന് തടസ്സമാവില്ല. കേസ് നല്‍കാന്‍ സാമ്പത്തിക സ്ഥിതിയില്ലാത്തവര്‍ക്ക് ലീഗല്‍ സര്‍വിസസ് അതോറിറ്റിയില്‍നിന്ന് സൗജന്യ സഹായം തേടാം.
സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായം ലഭിക്കാത്തവര്‍ കലക്ടറെ സമീപിക്കണം. കലക്ടര്‍ നടപടിയെടുത്തില്ളെങ്കില്‍ മനുഷ്യാവകാശ കമീഷനെ സമീപിക്കാം. പടക്ക നിര്‍മാണത്തിനും പാറപൊട്ടിക്കാനും ലൈസന്‍സ് നല്‍കുമ്പോള്‍ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്ന് ചീഫ് കണ്‍ട്രോളര്‍ ഫോര്‍ എക്സ്പ്ളോസിവ്സ് പരിശോധിക്കണമെന്ന് കമീഷന്‍ നിര്‍ദേശിച്ചു. പുറ്റിങ്ങല്‍ ദുരന്തത്തിന്‍െറ പശ്ചാത്തലത്തില്‍ കമീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. കുറ്റക്കാരായവരെ ജുഡീഷല്‍ അന്വേഷണ വേളയില്‍ കണ്ടത്തൊവുന്നതാണ്. അതുവരെ ആരും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുത്. ഉത്സവ സംഘാടകരെ പൊലീസ് എഫ്.ഐ.ആറില്‍നിന്ന് ഒഴിവാക്കിയതായി ആരോപണമുണ്ട്. ഇക്കാര്യം അന്വേഷണ സംഘം കോടതിയെ അറിയിക്കണം.
മതപരമായ ആഘോഷങ്ങള്‍ നടത്തുന്ന സംഘാടകര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് മടിയാണ്.
കുറ്റക്കാര്‍ ഏത് മതത്തില്‍പെട്ടവരാണെങ്കിലും പൊലീസ് നടപടിയെടുക്കണം. പരാതിക്കാരെ സംരക്ഷിക്കുകയും വേണം.
സ്വകാര്യ ആശുപത്രികള്‍ ചികിത്സക്ക് പണം ഈടാക്കിയാല്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.