ആറു വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം: പോക്സോ നിയമപ്രകാരം യുവാവ് പിടിയില്‍
text_fieldsകോഴിക്കോട്: എലത്തൂര്‍ സ്വദേശിയായ ആറു വയസ്സുകാരിയെ പ്രലോഭിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന യുവാവ് പിടിയില്‍. എലത്തൂര്‍ കമ്പിളിവളപ്പില്‍ കെ.വി. സാനിഫാണ് (20) മൂന്നു മാസത്തിനു ശേഷം നടക്കാവ് സി.ഐ മൂസ വള്ളിക്കാടന്‍െറ നേതൃത്വത്തില്‍ അറസ്റ്റിലായത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അയല്‍വാസിയും കേസിലെ ഒന്നാം പ്രതിയുമായ കമ്പിളിവളപ്പില്‍ അസ്ലം പെണ്‍കുട്ടിയെ വീട്ടിലേക്ക് വരുത്തി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് സാനിഫുമായി ചേര്‍ന്ന് പലതവണ ബാലികയെ ശാരീരികമായി പീഡിപ്പിച്ചു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമം (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് ആക്ട് -പോക്സോ) പ്രകാരമാണ് കേസെടുത്തത്.
വിദ്യാര്‍ഥി പീഡനത്തിനിരയായത് മനസ്സിലാക്കിയ സ്കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഇവരുടെ കൗണ്‍സലിങ്ങിലാണ് ബാലിക പീഡനവിവരം വെളിപ്പെടുത്തിയത്. പൊലീസ് കേസെടുത്തതോടെ ഒളിവില്‍പോയ സാനിഫ് മൂന്നു മാസത്തോളമായി മണ്ണാര്‍ക്കാട്ടുള്ള ബന്ധുവീട്ടിലായിരുന്നു. ഒന്നാം പ്രതി അസ്ലം ഗള്‍ഫിലേക്ക് കടന്നതായും ഇയാളെ പിടികൂടാന്‍ ശ്രമം ഊര്‍ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.