പൊട്ടാസ്യം ക്ളോറൈറ്റിന്‍െറ അംശം കണ്ടത്തെി; അന്വേഷണം അയല്‍സംസ്ഥാനങ്ങളിലേക്ക് നീണ്ടേക്കും
text_fieldsതിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട കേസിന്‍െറ അന്വേഷണം അയല്‍സംസ്ഥാനങ്ങളിലേക്ക് നീണ്ടേക്കും. ക്ഷേത്രപരിസരത്തുനിന്ന് നിരോധിത സ്ഫോടകവസ്തുവായ പൊട്ടാസ്യം ക്ളോറൈറ്റിന്‍െറ അംശം കണ്ടെടുത്തതായും സൂചനയുണ്ട്. എത്ര കിലോ സ്ഫോടകവസ്തു ഉപയോഗിച്ചെന്ന ശാസ്ത്രീയനിഗമനത്തിലേക്കാണ് അന്വേഷണം നീളുന്നത്. വ്യവസായികാടിസ്ഥാനത്തിലുള്ള ഉപയോഗം നടന്നെന്നാണ് പ്രാഥമികനിഗമനം. തമിഴ്നാട്ടിലെ തെങ്കാശിയില്‍നിന്ന് വെടിമരുന്ന് കൊണ്ടുവന്നെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത് .ചിന്നിച്ചിതറിയ വെടിക്കോപ്പുകളില്‍നിന്ന് ലഭിച്ച സാമ്പിളുകള്‍ തിരുവനന്തപുരത്തുനിന്നുള്ള ഫോറന്‍സിക് സംഘം പരിശോധിച്ചിരുന്നു. ഇവരുടെ പ്രാഥമികനിഗമനത്തിന്‍െറ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. ലാബ് റിപ്പോര്‍ട്ട് ലഭ്യമാകുമ്പഴേ കൂടുതല്‍ നിഗമനങ്ങളിലത്തെിച്ചേരാനാകൂവെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
ഗുരുതരാവസ്ഥയില്‍ കഴിയുന്ന രണ്ടുപേരുടെ മൊഴി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് വിഷ്ണു, നോബിള്‍ എന്നിവരുടെ നേതൃത്വത്തില്‍ രേഖപ്പെടുത്തി. അതീവ ഗുരുതരാവസ്ഥയിലുള്ള 11 പേരുടെ മൊഴി രേഖപ്പെടുത്താനാണ് മജിസ്ട്രേറ്റുമാര്‍ എത്തിയത്.
രണ്ടുപേരുടെ മൊഴിമാത്രമേ രേഖപ്പെടുത്താന്‍ സാധിച്ചുള്ളൂ. എന്നാല്‍, ക്രൈംബ്രാഞ്ച് അന്വേഷണസംഘം മറ്റ് ഇരകളുടെ മൊഴി രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.