പാറ്റൂര്‍ വിവാദ ഫ്ലാറ്റ്: സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങി
text_fieldsതിരുവനന്തപുരം: പാറ്റൂരിലെ വിവാദ ഫ്ളാറ്റ് നിര്‍മിച്ച സ്ഥലത്തെ സര്‍ക്കാര്‍ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി തുടങ്ങി. ചൊവ്വാഴ്ച രാവിലെ അഡീഷനല്‍ തഹസില്‍ദാര്‍ തങ്കരാജിന്‍െറ നേതൃത്വത്തില്‍ ഭൂമി അളന്ന് കല്ലിട്ടു. ഇവിടെ മതില്‍ നിര്‍മിക്കും. ലോകായുക്ത ഡിവിഷന്‍ ബെഞ്ച് ഉത്തരവിനത്തെുടര്‍ന്നാണ് നടപടി. പാറ്റൂര്‍ ഫ്ളാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ലോകായുക്ത ഉത്തരവ്. ഇതനുസരിച്ച് ഫ്ളാറ്റ് നിര്‍മാതാക്കളുടെ കൈവശമുണ്ടായിരുന്ന 12.279 സെന്‍റ് സ്ഥലമാണ് അളന്ന് കല്ലിട്ടത്.
ഡെപ്യൂട്ടി കലക്ടര്‍, അഡ്വക്കറ്റ് കമീഷണര്‍, താലൂക്ക് സര്‍വേയര്‍ എന്നിവരും എത്തിയിരുന്നു. അഡ്വക്കറ്റ് കമീഷണര്‍ അജിത്ത് നല്‍കിയ റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ച പ്ളാന്‍ ‘എ’യില്‍ പറയുന്ന ഭൂമി പുറമ്പോക്കാണെന്ന് സ്വകാര്യ ബില്‍ഡറും ലോകായുക്തയില്‍ സമ്മതിച്ചിരുന്നു. തുടര്‍ന്ന്, കലക്ടര്‍ ബിജു പ്രഭാകറിനാണ് ഇതുസംബന്ധിച്ച നിര്‍ദേശം ജസ്റ്റിസുമാരായ പയസ് സി. കുര്യാക്കോസ്, കെ.ബി. ബാലചന്ദ്രന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന് നല്‍കിയത്. തിരിച്ചുപിടിക്കുന്ന ഭൂമി സ്വകാര്യ ബില്‍ഡറുടെ ഭൂമിയില്‍നിന്ന് വേര്‍തിരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ഏപ്രില്‍ 15ന് മുമ്പ് നടപടി പൂര്‍ത്തിയാക്കണമെന്നുമായിരുന്നു നിര്‍ദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.