വെടിക്കെട്ടപകടം: സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു- മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പരവൂർ വെടിക്കെട്ടപകടത്തിൽ സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി. വെടിക്കെട്ട് നിയന്ത്രണം ചർച്ച ചെയ്യാൻ സർക്കാർ നാളെ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. വിഷയത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായം തേടും. യോഗതീരുമാനം നാളെ ഹൈകോടതിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരന്തത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നത് ദു:ഖകരമാണ്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ രാജി ആവശ്യപ്പെടുന്നത് ശരിയല്ല. എൽ.ഡി.എഫ് അധികാരത്തിലിരിക്കുന്ന സമയത്താണ് പുല്ലുമേട് ദുരന്തം ഉണ്ടായത്. എന്നാൽ തങ്ങളാരും അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണൻെറ രാജി ആവശ്യപ്പെട്ടിരുന്നില്ല. ദുരന്തത്തിലെ ഇരകൾക്ക് ആശ്വാസം നൽകാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. രക്ഷാ പ്രവർത്തനങ്ങളിലായിരുന്നു ആദ്യത്തെ 48 മണിക്കൂറിൽ നമ്മുടെ ശ്രദ്ധയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം ജില്ലാ കലക്ടറും പൊലീസും തമ്മിലുള്ള ശീതയുദ്ധം സംബന്ധിച്ച് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.