കൊല്ലം ജില്ലാ കലക്ടര്‍ക്കെതിരെ മന്ത്രി സഭായോഗത്തില്‍ വിമര്‍ശം
text_fieldsതിരുവനന്തപുരം: പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തില്‍ പൊലീസിന്‍റെ നിഷ്ക്രിയത്വത്തിനെതിരെ ആഞ്ഞടിച്ച ജില്ലാ കലക്ടര്‍ എ. ഷൈനമോള്‍ക്ക് മന്ത്രാസഭായോഗത്തില്‍ വിമര്‍ശം. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ നടത്തിയ പരസ്യപ്രസ്താവനയില്‍ യോഗം അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. വെടിക്കെട്ടപകടത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം പൊലീസിനാണെന്ന് ജില്ലാ കലക്ടര്‍ റവന്യൂ മന്ത്രിക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപോര്‍ട്ട് ചര്‍ച്ചക്കെടുത്തപ്പോഴാണ് കലക്ടര്‍ക്കെതിരെ വിമര്‍ശം ഉയര്‍ന്നത്.
ഷൈനാമോള്‍ക്കെതിരെ പൊലീസും തിരിഞ്ഞിട്ടുണ്ട്. സ്വന്തം വീഴ്ച മറച്ചുവെക്കുന്നതിനാണ് പൊലീസിനെ കുറ്റപ്പെടുത്തുന്നതെന്നാണ് പൊലീസിന്‍റെ വാദം. എന്നാല്‍, ഷൈന ചൂണ്ടിക്കാട്ടിയ ഗുരുതരമായ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാന്‍ ഇവര്‍ക്കായിട്ടില്ല.
വെടിക്കെട്ട് നടത്തരുതെന്ന ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവ് നടപ്പാക്കാന്‍ പൊലീസിനായില്ളെന്നും വെടിക്കെട്ടിന് വാക്കാല്‍ അനുമതി കിട്ടിയെന്ന് സംഘാടകര്‍ പറഞ്ഞെന്ന വാദം പൊലീസ് അംഗീകരിക്കുകായിരുന്നുവെന്നും സംഭവത്തില്‍ പൊലീസ് സമ്പൂര്‍ണ സമ്പൂര്‍ണ നിഷ്ക്രിയരായിരുന്നുവെന്നും കലക്ടര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങാതെ വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ധീരമായ നിലപാടെടുത്ത ഷൈനക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണയാണ് ലഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.