പരവൂര്‍ ദുരന്തം: എണ്ണത്തിലും വലുപ്പത്തിലും പാലിക്കേണ്ട വ്യവസ്ഥകള്‍ അവഗണിച്ചു
text_fieldsകൊച്ചി: ദുരന്തമുണ്ടായ പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കോപ്പുകള്‍ ശേഖരിക്കുമ്പോള്‍ എണ്ണത്തിലും വലുപ്പത്തിലും പാലിക്കേണ്ട വ്യവസ്ഥകള്‍ പാലിച്ചിട്ടില്ളെന്നും അപകടമുണ്ടാകാതിരിക്കാന്‍ സ്വീകരിക്കേണ്ട നിയമാനുസൃതമായ പ്രത്യേക മുന്‍കരുതലുകള്‍ പാലിച്ചില്ളെന്നും കേരന്ദത്തിനുവേണ്ടി എക്സ്പ്ളോസിവ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഹൈകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചുണ്ടിക്കാട്ടി. മറ്റ് നിയമലംഘനങ്ങള്‍:
*വെടിക്കെട്ട് നടത്തുന്ന സ്ഥലത്തുനിന്ന് കുറഞ്ഞത് 100മീറ്ററെങ്കിലും ദൂരെ വേണം കാണികള്‍ നില്‍ക്കേണ്ടതെന്ന വ്യവസ്ഥ പാലിച്ചില്ല
* ക്ളോറൈറ്റ് ഉള്‍പ്പെടെയുള്ള നിരോധിക്കപ്പെട്ട സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കരുത്, മതിയായ അഗ്നിശമനോപാധികള്‍ തയാറാക്കണം, വെടിക്കെട്ടുപുരയിലെ ജോലിക്കാരുടെ എണ്ണം പരമാവധി കുറക്കണം തുടങ്ങിയ നിര്‍ദേശങ്ങളും പാലിച്ചിട്ടില്ല
വെടിക്കെട്ട് സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ ലൈസന്‍സിങ് അതോറിറ്റിയെ ഏഴുദിവസം മുമ്പേ ലൈസന്‍സി അറിയിച്ചിരിക്കണം. അനുമതിപത്രത്തില്‍ കാണിച്ചിട്ടുള്ളിടങ്ങളില്‍ മാത്രമേ വെടിക്കോപ്പുകള്‍ സൂക്ഷിക്കാവൂ. വെടിക്കെട്ടിന് ഉപയോഗിക്കുന്ന കുറ്റികള്‍ പകുതിയോളമെങ്കിലും മണ്ണില്‍ ഉറപ്പിക്കണം. ഉപയോഗിക്കുന്നതും കൈവശമുള്ളതും ശേഷിക്കുന്നതുമായ വെടിക്കോപ്പുകളുടെ കണക്ക് ലൈസന്‍സിയുടെ പക്കലുണ്ടാകണം തുടങ്ങിയവയാണ് കത്തിനൊപ്പം കേന്ദ്രം കൈമാറിയ മറ്റുചില നിര്‍ദേശങ്ങള്‍.
അതേസമയം, 125 ഡെസിബല്‍ മുതല്‍ 145 വരെ വിവിധ ഉപാധികളോടെ അനുവദനീയ ശബ്ദപരിധിയായി കണക്കാക്കിയിട്ടുണ്ടെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ നിയമത്തിന്‍െറ അടിസ്ഥാനത്തിലാണ് ഈ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.