മെഡിക്കല്‍ കോളജില്‍ 55 പേര്‍ ചികിത്സയില്‍
text_fieldsതിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 55 പേരില്‍ ആറുപേരുടെ നില ഗുരുതരമായി തുടരുന്നു.138 പേരാണ് ഇവിടെ ചികിത്സ തേടിയത്.
ഇതിനിടെ ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍െറ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ പ്രത്യേക സംഘവും ഒപ്പമുണ്ടായിരുന്നു. തുടര്‍ചികിത്സക്കായി പ്ളാസ്റ്റിക് സര്‍ജറി, അനസ്തേഷ്യ, നഴ്സിങ് വിഭാഗങ്ങളടങ്ങിയ 10 അംഗ ടീമിനെയും നിയോഗിച്ചു.
സൗകര്യങ്ങള്‍ കൂടുതല്‍ ഒരുക്കുന്നതിന്‍െറ ഭാഗമായി ആലപ്പുഴ മെഡിക്കല്‍ കോളജില്‍നിന്ന് മൂന്ന് വെന്‍റിലേറ്ററുകളും ശബരിമലയില്‍നിന്ന് ഒരു വെന്‍റിലേറ്ററും കൂടി മെഡിക്കല്‍ കോളജിലത്തെിക്കാനും തീരുമാനിച്ചു. വസ്ത്രം ധരിക്കാന്‍ കഴിയാത്ത പൊള്ളലേറ്റ രോഗികള്‍ക്ക് സുഗമമായി വായു കടക്കത്തക്ക രീതിയിലുള്ള പ്രത്യേകതരം 10 ക്രേഡിലുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
സാമ്പിളുകള്‍ ഫോറന്‍സിക് ലാബിലേക്ക് അയക്കും
കൊല്ലം: ക്ഷേത്രപരിസരത്തുനിന്ന് കണ്ടത്തെിയ കാറിലെ സ്ഫോടകവസ്തുക്കളുടെ സാമ്പിളുകളില്‍ നിരോധിത രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടോയെന്നും അളവില്‍ കൂടുതല്‍ രാസവസ്തു സാന്നിധ്യമുണ്ടോയെന്നും പരിശോധിക്കാന്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലേക്ക് അയക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.