ആന എഴുന്നള്ളിപ്പിനുള്ള നിയന്ത്രണം പിൻവലിച്ചു
text_fieldsതിരുവനന്തപുരം: ആന എഴുന്നള്ളത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പുറത്തിറക്കിയ ഉത്തരവ് പിൻവലിച്ചു. പകല്‍ പത്തിനും വൈകീട്ട് അഞ്ചിനുമിടക്ക് ആനകളെ എഴുന്നള്ളിക്കരുതെന്നും എഴുന്നള്ളിക്കുന്ന ആനകള്‍ തമ്മില്‍ മൂന്നു മീറ്റര്‍ അകലം വേണമെന്നുമുള്ള ഉത്തരവ് ഇന്നലെയാണ് ദേവസ്വങ്ങള്‍ക്ക് ലഭിച്ചത്. ദേവസ്വം ബോർഡുകളുടെ അപേക്ഷ പരിഗണിച്ചാണ് വനം മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ൻ ഇടപെട്ട് ഉത്തരവ് പിൻവലിച്ചത്. പ്രായോഗിക നിർദേശങ്ങൾ സമർപ്പിക്കാൻ വനം മന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
സർക്കുലർ ഇറക്കാൻ ഇടയായ സാഹചര്യം പരിശോധിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. അനുമതിയില്ലാതെ ഉത്തരവിറക്കിയ ഉദ്യോഗസ്ഥനോട് വിശദീകരണം തേടും. ദേവസ്വം അധികൃതരുമായി ചീഫ് വൈൽഡ് ലൈഫ് വാർഡൻ ചർച്ച നടത്തുമെന്നും തിരുവഞ്ചൂർ പറഞ്ഞു.
രാത്രി വെടിക്കെട്ടിന് ഹൈകോടതിയും ആന എഴുന്നെള്ളിപ്പിന് വനം വകുപ്പും വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ തൃശൂര്‍ പൂരം വെറും ചടങ്ങായി നടത്താന്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത യോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.