വെടിക്കെട്ട് നിരോധമല്ല നിയന്ത്രണമാണ് വേണ്ടതെന്ന് സര്‍വകക്ഷി യോഗം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വെടിക്കെട്ട് നിരോധിക്കേണ്ടതില്ലെന്നും ഫലപ്രദമായ നിയന്ത്രണമാണ് വേണ്ടതെന്നും സര്‍വക്ഷിയോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പരവൂര്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും. ഗുരുതരമായി പരിക്കേറ്റവരെ സഹായിക്കാനും പുനരധിവസിപ്പിക്കാനും പ്രത്യേക സാമ്പത്തിക നിധി രൂപീകരിക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
നിയമാനുസൃതമായി തൃശൂര്‍ പൂരം നടത്താന്‍ കോടതിയോട് അനുമതി തേടും. പൂരം പാരമ്പര്യത്തിന്‍േറയും വിശ്വാസത്തിന്‍െറയും പ്രതീകമാണ്. എന്നാല്‍ മത്സരക്കമ്പം നടത്താന്‍ അനുവദിക്കില്ളെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
അനധികൃതമായി കൈവശം വെച്ചിരിക്കുന്ന വെടിമരുന്നുകള്‍ പിടിച്ചെടുക്കാനുള്ള നടപടികര്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. പരവൂര്‍ ദുരന്ത പശ്ചാത്തലത്തില്‍ ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ഡി.ജി.പിയുടെ അഭിപ്രായം തേടിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം പരവൂര്‍ ദുരന്തത്തെ കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് കൈമാറേണ്ടതില്ളെന്നും ക്രൈംബ്രാഞ്ചിന് കൂടുതല്‍ സമയം നല്‍കണമെന്നും ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ഹൈകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാവണം. അന്വേഷണം സത്യസന്ധമായും നിഷ്പക്ഷമായും പൂര്‍ത്തീകരിക്കും. അന്വേഷണ പുരോഗതി സമയാസമയം കോടതിയെ അറിയിക്കും. എല്ലാതരം വീഴ്ചകളും പരിശോധിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.