മഞ്ഞുരുകുന്നു; കോടിയേരിയുമായി ഗൗരിയമ്മ ചര്‍ച്ച നടത്തി
text_fieldsആലപ്പുഴ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജെ.എസ്.എസ് നേതാവ് കെ.ആര്‍. ഗൗരിയമ്മയുമായി ചര്‍ച്ച നടത്തി.
സീറ്റ് ലഭിക്കാത്തതിന്‍െറ പേരില്‍ ഇടഞ്ഞുനില്‍ക്കുന്ന ഗൗരിയമ്മയെ അനുനയിപ്പിച്ച് ഇടതുമുന്നണിക്കൊപ്പംതന്നെ നിര്‍ത്താനുള്ള ശ്രമത്തിന്‍െറ ഭാഗമായായിരുന്നു കൂടിക്കാഴ്ച. സീറ്റ് നല്‍കാന്‍ കഴിയാത്തതില്‍ കോടിയേരി ഗൗരിയമ്മയെ ഖേദമറിയിച്ചതായാണ് സൂചന.
വെള്ളിയാഴ്ച വൈകുന്നേരം 4.45ഓടെ ചാത്തനാട്ടെ വസതിയിലത്തെിയ കോടിയേരി, ഗൗരിയമ്മയുമായി അടച്ചിട്ട മുറിയില്‍ അര മണിക്കൂറോളം ചര്‍ച്ചനടത്തി. സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാനും ഒപ്പമുണ്ടായിരുന്നു. സംസ്ഥാന പ്രസിഡന്‍റ് അടക്കം ജെ.എസ്.എസിന്‍െറ മുതിര്‍ന്ന നേതാക്കളെല്ലാം സ്ഥലത്തുണ്ടായിരുന്നെങ്കിലും എല്ലാവരെയും പുറത്തുനിര്‍ത്തിയാണ് ജനറല്‍ സെക്രട്ടറി കോടിയേരിയുമായി സംസാരിച്ചത്.
സീറ്റ് ചര്‍ച്ചക്കായി സി.പി.എം എ.കെ.ജി സെന്‍ററിലേക്ക് വിളിച്ചുവരുത്തി സീറ്റില്ളെന്ന് പറഞ്ഞ് തന്നെയും പാര്‍ട്ടിയെയും അപമാനിക്കുകയായിരുന്നെന്നാണ് ഗൗരിയമ്മയുടെ നിലപാട്. ഇതില്‍ പ്രതിഷേധിച്ച് ആറു സീറ്റുകളില്‍ ഒറ്റക്ക് മത്സരിക്കാന്‍ കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന സമിതി യോഗം തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ വെള്ളിയാഴ്ച രാവിലെ സംസ്ഥാന സെന്‍റര്‍ ഗൗരിയമ്മയുടെ വീട്ടില്‍ ചേര്‍ന്നു.
പങ്കെടുത്ത പത്തില്‍ എട്ടുപേരും ഒറ്റക്ക് മത്സരിക്കുന്നതിനോട് വിയോജിച്ചു. തീരുമാനവുമായി മുന്നോടുപോയാല്‍ പാര്‍ട്ടി വിടുമെന്നും ചിലര്‍ ഭീഷണിപ്പെടുത്തി. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ 11.30ഓടെ എ.കെ.ജി സെന്‍ററില്‍നിന്ന് കോടിയേരിയുടെ വിളിവന്നു.
കൂടിക്കാഴ്ചക്കുള്ള താല്‍പര്യം കോടിയേരി ഗൗരിയമ്മയെ അറിയിക്കുകയായിരുന്നു. അനുനയത്തിന്‍െറ ഭാഗമായി കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക് രണ്ടുതവണയും വിഷുദിനത്തില്‍ പി.ബി. അംഗം എം.എ. ബേബിയും ഗൗരിയമ്മയെ കണ്ടിരുന്നു.
ചര്‍ച്ച സൗഹൃദപരമായിരുന്നെന്ന് കൂടിക്കാഴ്ചക്കുശേഷം കോടിയേരി പറഞ്ഞു. എല്‍.ഡി.എഫുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ജെ.എസ്.എസിന് ഘടകകക്ഷികള്‍ക്ക് എന്ന പോലുള്ള എല്ലാവിധ പരിഗണനയും നല്‍കുമെന്ന് ഗൗരിയമ്മക്ക് ഉറപ്പുനല്‍കിയതായും കോടിയേരി പറഞ്ഞു. പാര്‍ട്ടിയില്‍ ആലോചിച്ച് തീരുമാനം അറിയിക്കുമെന്ന് പിന്നീട് ഗൗരിയമ്മ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.