തെരഞ്ഞെടുപ്പിനെ ‘ആപ്പിലാക്കി’ മലയാളി കൂട്ടായ്മ
text_fieldsബംഗളൂരു: തിരക്കുകള്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് ചരിത്രവും വര്‍ത്തമാനവും തപ്പിയെടുത്ത് വായിക്കാന്‍ സമയമില്ലാത്തവര്‍ക്ക് ഇതാ ഒരു നല്ല വാര്‍ത്ത. ‘ഇലക്ഷന്‍ നൗ’ എന്ന ആപ്ളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ കേരള നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ ചരിത്രവും വര്‍ത്തമാനവും മൊബൈല്‍ ഫോണില്‍ അറിയാം. തെരഞ്ഞടുപ്പ് വാര്‍ത്തകള്‍, ചരിത്രം, മണ്ഡലങ്ങളുടെയും സ്ഥാനാര്‍ഥികളുടെയും ചരിത്രം, പാര്‍ട്ടി, മണ്ഡലങ്ങള്‍ തിരിച്ചുള്ള സ്ഥാനാര്‍ഥികളുടെ പൂര്‍ണ വിവരങ്ങള്‍ എന്നിവ ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. വോട്ടര്‍പട്ടികയില്‍ പേര് പരിശോധിക്കാനും ബൂത്ത് കണ്ടത്തൊനും പുതിയ വോട്ടര്‍ ഐഡിക്ക് അപേക്ഷിക്കാനുമുള്ള സംവിധാനവും ആപ്പിലുണ്ട്.
മലയാളികളുടെ കൂട്ടായ്മയിലാണ് ‘വിധിയെഴുതും മുമ്പേ വിരല്‍ തുമ്പിലറിയൂ’ എന്ന ക്യപ്ഷനില്‍ ആപ്ളിക്കേഷന്‍ പുറത്തിറക്കിയത്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബുള്‍ഫിഞ്ച് സോഫ്റ്റ്വെയര്‍ എന്ന കമ്പനിയിലെ പെരിന്തല്‍മണ്ണ സ്വദേശികളായ ആസിഫ്, സംഗീത മാധവന്‍, ശ്രീജിത് ആനമങ്ങാട്, രാഹുല്‍ രവീന്ദ്രന്‍, പട്ടാമ്പി സ്വദേശി പി.ടി. സുഹൈല്‍, വിനൂപ്, കെ.യു. നിജേഷ് എന്നിവരാണ് ആപ്ളിക്കേഷന്‍െറ രൂപകല്‍പനക്കുപിന്നില്‍. ഒന്നര മാസത്തെ പ്രയത്നത്തിനൊടുവിലാണ് കേരള തെരഞ്ഞെടുപ്പ് ചരിത്രം ഇവര്‍ക്ക് ആപ്പിലാക്കാനായത്.
സ്ഥാനാര്‍ഥികള്‍ക്ക് പ്രകടനപത്രികയും സത്യവാങ്മൂലവും മറ്റു കാര്യപരിപാടികളും വിവരങ്ങളും ജനങ്ങളെ അറിയിക്കാനും ലൈവ് ആയി ജനങ്ങളോട് സംവദിക്കാനും സൗകര്യമുണ്ട്. 1957 മുതലുള്ള കേരള നിയമസഭയുടെ ചരിത്രം ഈ ആപ്പിലൂടെ ഏവര്‍ക്കും കൂടെകൊണ്ടുപോകാം. സ്വന്തം പോളിങ് ബൂത്തിനെക്കുറിച്ചുള്ള വിവരങ്ങളും ആപ്പിലൂടെ ലഭിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍െറ വെബ്സൈറ്റ് വഴി മാത്രമായിരുന്നു ഈ സൗകര്യം ഇതുവരെ ലഭ്യമായിരുന്നത്. തെരഞ്ഞെടുപ്പിന്‍െറ തത്സമയ വിവരങ്ങളും ലഭ്യമാകും. മാര്‍ച്ചില്‍ പുറത്തിറക്കിയ ആപ് ഇതിനകം ഇരുപതിനായിരത്തിലേറെ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. പ്ളേ സ്റ്റോറില്‍ Election Now എന്ന് സെര്‍ച് ചെയ്ത് ആപ് ഡൗണ്‍ലോഡ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.