Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇലഞ്ഞിച്ചുവട്ടില്‍ ...

ഇലഞ്ഞിച്ചുവട്ടില്‍  പാണ്ടിപ്പെരുമഴപ്പെയ്ത്തായി മേളം

text_fields
bookmark_border
ഇലഞ്ഞിച്ചുവട്ടില്‍  പാണ്ടിപ്പെരുമഴപ്പെയ്ത്തായി മേളം
cancel

തൃശൂര്‍: ഇലഞ്ഞിച്ചുവട്ടില്‍ പെരുമഴകണക്കെ ആര്‍ത്തലച്ച് വീണൊഴുകി പാണ്ടിയുടെ രൗദ്രവിസ്മയം. മേളപ്രമാണി പെരുവനം കുട്ടന്‍മാരാരുടെ പ്രമാണിത്തത്തില്‍ ഇടം-വലംതലയിലായി മുന്നൂറോളം മേളവിശാരദര്‍ ഒന്നിച്ചണിനിരന്ന ഇലഞ്ഞിത്തറക്ക് ചുറ്റം പെരുവള്ളപ്പാച്ചില്‍പോലെ മേളക്കമ്പക്കാരത്തെി. പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ കൊമ്പന്‍ ശ്രീപത്മനാഭന്‍ പതിനാലാനകളുടെ അകമ്പടിയോടെ വടക്കുന്നാഥ ക്ഷേത്രമതില്‍ക്കെട്ടിനകത്തെ ഇലഞ്ഞിച്ചുവട്ടിലത്തെിയപ്പോള്‍ മണി രണ്ടര.
 മഠത്തില്‍വരവിന്‍െറ ആവേശത്തിലലിഞ്ഞ ആലസ്യം തീര്‍ക്കാന്‍ ഇലഞ്ഞിച്ചുവട്ടില്‍ കാത്തു നിന്നവര്‍ ഹര്‍ഷാരവത്തോടെ കലാകാരന്‍മാരെ ആനയിച്ചു. കുഴല്‍വിളിക്ക് പിറകെ ചെണ്ടയില്‍ പെരുവനത്തിന്‍െറ ആദ്യകോല്‍ വീണപ്പോള്‍, തലയിളക്കി ഇടത്തറ്റത്തുണ്ടായിരുന്ന കേളത്ത് അരവിന്ദാക്ഷമാരാരും വലത്തറ്റത്തെ പെരുവനം സതീശനും കൂട്ടിക്കൊട്ടി  മറുപടി നല്‍കി. ജനസാഗരം ഇരമ്പിയാര്‍ത്തു. 
കാതടപ്പിക്കുന്ന കതിനകളുടെ അകമ്പടിയോടെ ലോകത്തിലേക്കുവെച്ചേറ്റവും വലിയ ഓര്‍ക്കസ്ട്ര ഇലഞ്ഞിത്തറയില്‍ തുടങ്ങി. പതികാലത്തില്‍ അയഞ്ഞ് തുടങ്ങിയ പാണ്ടിപ്പെയ്ത്ത് പതിനഞ്ച് മിനിറ്റിനുള്ളില്‍ തുറന്ന കൊട്ടിലേക്ക് കടന്നു. കൊമ്പും കുറുങ്കുഴലും ഉരുട്ടുചെണ്ടയും വീക്കന്‍ചെണ്ടയും ഇലത്താളവും മത്സരിച്ച് സംഗീതാര്‍ദ്രമായി. കലാകാരന്‍മാരുടെ മുന്നോട്ടായത്തിന് ആക്കം കൂടിയപ്പോള്‍ ആസ്വാദകവൃന്ദത്തിന്‍െറ കൈകള്‍ മേല്‍പ്പോട്ടുയര്‍ന്നു, പിന്നെ താളങ്ങളില്‍ ലയിച്ചു. മേടവെയിലിനെ തോല്‍പ്പിച്ച ആവേശം. ഇടത്തുകലാശത്തിലേക്കും പിന്നെ അടിച്ചു കലാശത്തിലേക്കും തകൃത തകൃതയിലേക്കും കൊട്ടികൊട്ടിക്കയറി മേടവെയിലിനെ മേളഗോപുരം മറച്ചു. മാസ്മര സംഗീതത്തിന്‍െറ ലഹരിയിലേക്കപ്പോഴും ആസ്വാദകരത്തെിക്കൊണ്ടിരുന്നു. കേട്ടറിഞ്ഞ മേളം കാണാനത്തെിയവനും മുടങ്ങാതെ ഇലഞ്ഞിത്തറയില്‍ തമ്പടിക്കുന്നവരുമായ ആസ്വാദകവൃന്ദം ഒന്നാകുന്ന പൂരക്കാഴ്്ച ലോകം ഒരിക്കല്‍കൂടി കണ്ടു. 
ഇലഞ്ഞിത്തറയിലെ മേളക്കാഴ്ച്ചയപ്പോള്‍ ചെണ്ടമുന്നോട്ടാഞ്ഞ് മുട്ടിന്‍മേലേക്ക് കയറി. ശ്രീപത്മനാഭന്‍െറ പൊന്‍തിടമ്പിന് ഇടംവലം പൊന്‍നിറമുള്ള കുടകള്‍ക്ക് കീഴെ ആലവട്ടങ്ങളും വെഞ്ചാമരങ്ങളും ഉയര്‍ന്നു. മേളത്തിന്‍െറ അളവുകോലെന്നപോല്‍ കതിനകള്‍ മുഴങ്ങുമ്പോള്‍ അലതല്ലുന്നു ആവേശം. ചെണ്ടയും കൊമ്പും കുറുങ്കുഴലും ഇലത്താളവും ഒന്നിനൊന്ന് മുകളിലേക്ക് മേളത്തെയത്തെിക്കുന്ന കാലത്തില്‍ കുഴഞ്ഞ് മറിഞ്ഞ് ആര്‍ത്തലച്ചത് അക്ഷരാര്‍ഥത്തില്‍ ആസ്വാദകരായിരുന്നു. 
തീരുകലാശത്തിലേക്ക് കടന്നപ്പോഴേക്കും മേളക്കമ്പക്കൂട്ടം നിയന്ത്രണാതീതമായി. ആവേശം ഏറിയപ്പോള്‍ ഇത്തവണ തീരുകലാശം പതിവിനേക്കാള്‍ നീണ്ടു. ഇടിവെട്ടോടെ പെയ്തിട്ട് ആര്‍ത്തലച്ച് പെട്ടെന്ന് നിന്നൊരു മഴപോലെ പാണ്ടിയങ്ങനെ പെയ്തൊഴിഞ്ഞു. വടക്കുന്നാഥനെ വലംവെച്ച് ജനസാഗരം തെക്കോട്ടിറങ്ങി. ഹൃദയത്തില്‍ താളം സൂക്ഷിക്കുന്ന മേളാസ്വാദകര്‍ക്ക് മുന്നില്‍ കൊട്ടുമ്പോള്‍ അവരേക്കാള്‍ ആവേശം കൊട്ടുന്നവര്‍ക്കായിരിക്കും'- മേളപ്രമാണി പെരുവനം കുട്ടന്‍മാരാര്‍ പറഞ്ഞു. വെറുതെ ചാടിത്തുള്ളുന്നവരല്ല ഇലഞ്ഞിത്തറയിലേക്കത്തെുന്നത്. മേളമറിയുന്നവരാണ്. അവരെക്കാള്‍ ആവേശമുണ്ടായിരുന്നു തങ്ങള്‍ക്കെന്ന് അദ്ദേഹം പറഞ്ഞു. മകന്‍ കാര്‍ത്തിക് ഇത്തവണയും താളമിട്ട് ഒപ്പമുണ്ടായിരുന്നു. പെരുവനം മാരാത്ത് നിന്നും കുട്ടന്‍മാരാര്‍ക്കും സതീശനും പുറമെ, ശങ്കരനാരായണനും, ഗോപാലകൃഷ്ണനും മേളക്കൊഴുപ്പിനുണ്ടായിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thrissur pooram
Next Story