മദ്യനയത്തിന് വിധേയമായാണ് പുതിയ ബാർ ലൈസൻസ് നൽകിയതെന്ന് കെ ബാബു
text_fieldsതിരുവനന്തപുരം: സര്‍ക്കാറിെൻറ മദ്യനയത്തില്‍ നിന്ന് ഒരുവിധത്തിലും വ്യതിചലിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി കെ.ബാബു. നിലവിലുള്ള മദ്യനയം അനുസരിച്ച് ഫൈവ്സ്റ്റാര്‍ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കാവുന്നതാണ്. സര്‍ക്കാറിെൻറയും യു.ഡി.എഫിെൻറയും നിലവിലുള്ള ഈ മദ്യനയത്തിനു വിധേയമായിട്ടാണ് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് 2015, 2016 വര്‍ഷങ്ങളില്‍ അനുമതി നല്‍കിയിരിക്കുന്നത്. ഹൈകോടതി, സുപ്രീം കോടതി ഉത്തരവുകളുടെയും, എക്‌സൈസ് കമീഷണർ, നികുതി വകുപ്പ് സെകട്ട്രറി എന്നിവരുടെ ശിപാര്‍ശകളുടെയും അടിസ്ഥാനത്തില്‍ പല സമയങ്ങളിലായാണ് ഫൈവ് സ്റ്റാര്‍ ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചിരിക്കുന്നതെന്നും കെ.ബാബു ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
ഇപ്പോഴുള്ള ആരോപണങ്ങളും വിവാദങ്ങളും യു.ഡി.എഫിെൻറ പ്രതിച്ഛായ തകര്‍ക്കുന്നതിനായി മനപൂര്‍വം കെട്ടിച്ചമച്ചതാണ്. സര്‍ക്കാരിെൻറ മദ്യനയത്തെ കരിതേച്ച് കാണിക്കാനുള്ള ഒരു വിഭാഗത്തിെൻറ ശ്രമങ്ങളുടെ ഭാഗമാണ് ദുഷ്പ്രചാരണങ്ങളെന്നും ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. ആറ് ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് അനുവദിച്ചത് സംബന്ധിച്ച വിവാദങ്ങൾക്ക് വിശദീകരണമായാണ് മന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.