ക്ഷേത്ര ഭാരവാഹികളുടെ വീടുകളില്‍ റെയ്ഡ്
text_fieldsകൊല്ലം: പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തെ തുടര്‍ന്ന് ഒളിവില്‍ കഴിയുന്ന ക്ഷേത്ര ഭാരവാഹികളുടെ വീടുകളില്‍ ക്രൈംബ്രാഞ്ച് സംഘം റെയ്ഡ് നടത്തി. ഒളിവില്‍ കഴിയുന്നവരെ വലയിലാക്കാന്‍ അന്വേഷണം വ്യാപിപ്പിക്കാനും തീരുമാനിച്ചു. ക്ഷേത്രത്തിനു സമീപത്ത് താമസിക്കുന്നവരില്‍നിന്നും നാട്ടുകാരില്‍നിന്നും ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു തുടങ്ങി.
ഭാരവാഹികളുടെ പൂട്ടിക്കിടക്കുന്ന വീടുകള്‍ അടക്കം തുറന്ന് സംഘം നടത്തിയ പരിശോധനയില്‍ പല രേഖകളും കണ്ടെടുത്തിട്ടുണ്ട്. അതേ സമയം, ഒളിവില്‍ കഴിയുന്നവരെ ഒരാഴ്ച പിന്നിട്ടിട്ടും വലയിലാക്കാനാകാത്തത് ക്രൈംബ്രാഞ്ച് സംഘത്തിന് ക്ഷീണമായിട്ടുണ്ട്. തുടര്‍ന്നാണ് അന്വേഷണം വ്യാപകമാക്കാന്‍ തീരുമാനിച്ചതെന്നറിയുന്നു. ഒളിവിലുള്ളവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച് ഓഫ് ആയതിനാല്‍ സൈബര്‍ സെല്‍ വഴി നടത്തിയ അന്വേഷണം വഴിമുട്ടിയിരുന്നു. ഒളിവിലുള്ളവരെ കുറിച്ച് വിവരങ്ങള്‍ ലഭിക്കാനായി അടുത്ത ബന്ധുക്കളില്‍ ചിലരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. അപകടത്തില്‍ പരിക്കേറ്റവര്‍, ഉത്സവം കാണാനത്തെിയവര്‍, ക്ഷേത്രപരിസരവാസികള്‍ സമീപത്ത് കച്ചവടം നടത്തിയിരുന്നവര്‍ എന്നിവരില്‍നിന്നടക്കമാണ് മൊഴികള്‍ എടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.