Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2016 1:48 AM GMT Updated On
date_range 6 April 2017 5:57 AM GMTദുരന്തങ്ങളെ രാഷ്ട്രീയവത്കരിച്ച് സി.പി.എം സ്വയം അധ:പതിച്ചു –ചെന്നിത്തല
text_fieldsbookmark_border
തിരുവനന്തപുരം: പരവൂര്‍ ദുരന്ത അന്വേഷണത്തില്‍ ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല. ജനങ്ങളുടെ കണ്ണീരിലും വേദനയിലും ദുരന്തങ്ങളിലും രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമം സി.പി.എം ഉപേക്ഷിക്കണം. ദുരന്തങ്ങളെപ്പോലും രാഷ്ട്രീയവത്കരിച്ച് സി.പി.എം സ്വയം അധ$പതിക്കുന്നതില്‍ ദു$ഖമുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ദുരന്തത്തിനു കാരണം യു.ഡി.എഫ് സര്‍ക്കാറാണെന്ന സി.പി.എം നേതാക്കളുടെ പ്രസ്താവന തന്നെ മാത്രമല്ല കേരളത്തിലെ ജനങ്ങളെ ഒന്നാകെ അദ്ഭുതപ്പെടുത്തുന്നതാണ്. കേരളം ഒരു മനസ്സോടെയാണ് ദുരന്തത്തെ നേരിട്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story