തിരിനനയിലൂടെ വേനലിലും മട്ടുപ്പാവ് പച്ചക്കറിയില്‍ നൂറുമേനി
text_fieldsകോഴിക്കോട്: കുടിവെള്ളത്തിനുപോലും ബുദ്ധിമുട്ടുന്ന വേനല്‍ക്കാലത്ത് കൃഷിക്കായി വെള്ളം കണ്ടത്തെുക അതിലേറെ പ്രയാസം. എന്നാല്‍, ജലവിനിയോഗം പരമാവധി കുറക്കുന്ന തിരിനനയിലൂടെ വേനലിലും മട്ടുപ്പാവിലെ കൃഷിയെ മികച്ച രീതിയില്‍ പരിപാലിക്കാം. ജലദുര്‍വിനിയോഗത്തിനും പ്ളാസ്റ്റിക് മാലിന്യത്തിനും പരിഹാരമാകുന്ന തിരിനന കൃഷി കേരളം മുഴുവന്‍ വ്യാപിക്കുകയാണ്. തിരിനനയുടെ സംരംഭകനായ കോഴിക്കോട് എടച്ചേരി താഴം വീട്ടില്‍ പി. സതീഷ്കുമാര്‍ ഇതിനകം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 40,000ത്തിലധികം തിരികള്‍ നല്‍കിക്കഴിഞ്ഞു. ജില്ലയില്‍ മാത്രം 25,000 തിരികള്‍ മട്ടുപ്പാവ് കൃഷിക്കായി നല്‍കിയിട്ടുണ്ട്.
തിരിനനയിലൂടെ ഗ്രോബാഗില്‍ ദിവസവും ഒരു ലിറ്റര്‍ വെള്ളം ലാഭിക്കാം. നാലു ദിവസത്തോളം വെള്ളം നനക്കാതെതന്നെ ഗ്രോ ബാഗിലെ ചെടിയില്‍ ഈര്‍പ്പം നിലനില്‍ക്കുകയും ചെയ്യും. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങി വിവിധ ജില്ലകളിലുള്ള ജലവിനിയോഗ കര്‍മസേനയിലൂടെയാണ് എല്ലാവര്‍ക്കും മാതൃകയാക്കാവുന്ന തിരിനന കൃഷി പ്രചരിക്കുന്നത്. സെന്‍റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്‍റ് ആന്‍ഡ് മാനേജ്മെന്‍റ് (സി.ഡബ്ള്യു.ആര്‍.ഡി.എം) ആണ് തിരിനന ജലസേചന രീതി പരിചയപ്പെടുത്തുന്നത്. നേരിട്ടുള്ള നനയിലും തുള്ളിനനയിലും ജലം ഒരുപാട് പാഴായിപ്പോകാറുണ്ട്. ഇത്തരത്തില്‍ നനക്കുന്നതിലെ പോരായ്മകള്‍ പരിഹരിക്കുന്നതാണ് തിരിനന. മട്ടുപ്പാവ് കൃഷിക്കാണ് തിരിനന ഏറ്റവും ഫലപ്രദം. ഓരോ തുള്ളി ജലത്തില്‍നിന്നും കൂടുതല്‍ ഉല്‍പാദനം ലക്ഷ്യമിട്ടുള്ള തിരിനന ഇന്ന് ഭൂരിപക്ഷം വീടുകളിലും വ്യാപകമാണ്. 11 നിലകളിലുള്ള കെട്ടിടത്തിനു മുകളിലെ ടെറസില്‍പോലും വിജയകരമായി തിരിനന കൃഷി ഒരുക്കിയിട്ടുണ്ട് സതീഷ്കുമാര്‍. ചെടികള്‍ക്കാവശ്യമായ വെള്ളം നേരിട്ട് ചെടിയുടെ വേരിലേക്കത്തെിച്ചുള്ള കൃഷിരീതിയാണിത്. ഇതിലൂടെ ആവശ്യമുള്ളത്ര വെള്ളം ചെടിതന്നെ വലിച്ചെടുക്കും. ഗ്ളാസ് വൂള്‍, നൈലോണ്‍ വല എന്നിവ ഉപയോഗിച്ച് 30 സെന്‍റിമീറ്റര്‍ നീളം വരുന്ന തിരി ആദ്യം നിര്‍മിക്കും. ഗ്രോബാഗിന്‍െറ അടിഭാഗത്ത് ഒരു ദ്വാരമുണ്ടാക്കി ഒരു തിരി ഉപയോഗിച്ച് താഴെയുള്ള പ്ളാസ്റ്റിക് കുപ്പിയിലേക്ക് ഇറക്കിവെക്കും. ബാഗിന്‍െറ പകുതിയോളം ഭാഗത്തേക്ക് തിരി ഇറങ്ങണം. രണ്ടു ലിറ്ററിന്‍െറ ശീതളപാനീയത്തിന്‍െറ കുപ്പി ഇതിനായി ഉപയോഗിക്കാം. പി.വി.സി പൈപ്പും ഇതിനായി ഉപയോഗിക്കാം. കുപ്പിയുടെ മുകള്‍ഭാഗത്ത് വെള്ളം നിറക്കാന്‍ ദ്വാരമിടണം. ചെടി വേണ്ടത്ര വെള്ളം വലിച്ചെടുക്കും. ഇതിലൂടെ വെള്ളം ബാഗിലെ മണ്ണിലത്തെുന്നതിനാല്‍ മണ്ണില്‍ എപ്പോഴും ഈര്‍പ്പമുണ്ടായിരിക്കും. ചന്തയില്‍നിന്ന് ലഭിക്കുന്ന വിഷം തളിച്ച കറിവേപ്പിലയും മല്ലിച്ചപ്പുമെല്ലാം തിരിനനയിലൂടെ എളുപ്പത്തില്‍ കൃഷിചെയ്യാം. ഗ്രോ ബാഗിന് പകരം പ്ളാസ്റ്റിക് കുപ്പിയില്‍ തന്നെ ചെടി വളര്‍ത്തുന്നതാണ് തിരിനനയിലൂടെ ഏറ്റവും പുതിയ രീതി. ചെലവും അധ്വാനവും കുറവും ഒപ്പം പ്ളാസ്റ്റിക് കുപ്പികളുടെ പുനരുപയോഗ സാധ്യതയും തിരിനനയിലൂടെ വര്‍ധിക്കുന്നു. ജലവിനിയോഗ കര്‍മസേനയുടെ സേവനമാവശ്യമുള്ളവര്‍ക്ക് 9446695744 നമ്പറില്‍ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.