താനൂരില്‍ സി.പി.എം -ലീഗ് സംഘര്‍ഷം; കല്ളേറില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. അബ്ദുറഹ്മാന് പരിക്ക്
text_fieldsമലപ്പുറം: താനൂരില്‍ സി.പി.എം -മുസ്ലിം ലീഗ് സംഘര്‍ഷം. കല്ളേറില്‍ താനൂര്‍ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. അബ്ദുറഹ്മാന് പരിക്കേറ്റു. പരിക്കേറ്റ ലീഗ് -സി.പി.എം പ്രവര്‍ത്തകരെ തിരൂര്‍ ജില്ലാ ആശുപത്രി, തിരൂരങ്ങാടി താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം നാലോടെ താനൂര്‍ ആല്‍ബസാറിലായിരുന്നു സംഘര്‍ഷത്തിന്‍െറ തുടക്കം. ആല്‍ബസാറില്‍ എല്‍.ഡി.എഫ് തെരുവുനാടകവും സ്ഥാനാര്‍ഥിയുടെ മുഖാമുഖവും നടക്കുന്നതിനിടെ യു.ഡി.എഫ് പ്രചാരണ വാഹനം കടന്നുപോയതാണ് സംഘര്‍ഷം സൃഷ്ടിച്ചത്. തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവും, കൈയാങ്കളിയും ഉണ്ടായി. ഇതിനിടെ മുഖാമുഖം കഴിഞ്ഞ് മടങ്ങിയ വി. അബ്ദുറഹ്മാന്‍െറ കാര്‍ തടഞ്ഞു, കല്ളേറുമുണ്ടായി. മുഖത്ത് പരിക്കേറ്റ ഇദ്ദേഹത്തെ തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ചാപ്പപ്പടിയില്‍ ഇരുകൂട്ടരും ഏറ്റുമുട്ടി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ കാറും എസ്കോര്‍ട്ട് കാറും അടിച്ചുതകര്‍ത്തു. പിന്നീട് മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും ലീഗ് നേതാവുമായ എം.പി. അഷ്റഫിന്‍െറ വീടിന് നേരെ ആക്രമണമുണ്ടായി. ചാപ്പപ്പടിയില്‍ മണ്ണെണ്ണബാരലിന് അക്രമികള്‍ തീകൊടുത്തു. മത്സ്യബന്ധന ഉപകരണങ്ങളും നശിപ്പിച്ചു.
തിരൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് യൂനിറ്റത്തെിയാണ് തീയണച്ചത്. ശക്തമായ പൊലീസ് സന്നാഹമാണ് പ്രദേശത്തുള്ളത്. ഉന്നത പൊലീസ് അധികൃതരത്തെിയിട്ടുണ്ട്. നാലുമണിക്കൂറോളം പ്രദേശത്ത് തെരുവുയുദ്ധമാണ് നടന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വാര്‍ത്തയറിഞ്ഞ് താനൂരിന്‍െറ പല ഭാഗത്തും സി.പി.എം, ലീഗ് പ്രവര്‍ത്തകര്‍ സംഘടിച്ചതും സംഘര്‍ഷത്തിനിടയാക്കി. ആല്‍ബസാറില്‍ മുസ്ലിംലീഗ് ഓഫിസിനുനേരെ ആക്രമണമുണ്ടായി. പ്രദേശത്ത് വൈദ്യുതിബന്ധം വിച്ഛേദിച്ചു. സ്ഥാനാര്‍ഥിക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സി.പി.എം ഏരിയാ സെക്രട്ടറി ഇ. ജയന്‍െറ നേതൃത്വത്തില്‍ താനൂര്‍ പൊലീസ് സ്റ്റേഷന്‍ സി.പി.എം ഉപരോധിച്ചു. പ്രതികളെ അറസ്റ്റ് ചെയ്യാമെന്ന പൊലീസിന്‍െറ ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. സംഘര്‍ഷം നടക്കുന്നതിനിടെ താനൂരില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ പ്രചാരണ പരിപാടിയില്‍ പ്രസംഗിച്ച് മുഖ്യമന്ത്രി മടങ്ങി. സംഘര്‍ഷത്തില്‍ പരിക്കേറ്റ എല്‍.ഡി.എഫ് പ്രവര്‍ത്തകരായ അഡ്വ. അബ്ദുറഊഫ്, സഹോദരന്‍ റാഷിദ്, ഹംസക്കോയ, അലവിക്കുട്ടി, അഷ്റഫ് എടക്കടപ്പുറം, റസാഖ്, ഹുദൈഫ്, നാസര്‍, യഹിയ, ഉനൈസ് എന്നിവരെ തിരൂരങ്ങാടി താലൂക്കാശുപത്രിയിലും മുസ്ലിംലീഗ് പ്രവര്‍ത്തകരായ യൂസഫ്, അഷ്റഫ്, ഷഫീക്ക്, ഷാഹുല്‍ എന്നിവരെ തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.