വെടിക്കെട്ടപകടം ദേശീയ ദുരന്തമാക്കണം – സർക്കാർ കേന്ദ്രത്തിന് നിവേദനം നല്‍കി
text_fieldsതിരുവനന്തപുരം: പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടം ദേശീയ ദുരന്തമാക്കണമെന്നാവശ്യപ്പെട്ട് റവന്യൂ സെക്രട്ടറി വിശ്വാസ് മേത്ത കേന്ദ്രത്തിന് നിവേദനം നല്‍കി. 107 പേര്‍ കൊല്ലപ്പെടുകയും 1000ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങളുടെ പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വെടിക്കെട്ട് ദുരന്തത്തിലുണ്ടായ യഥാര്‍ഥ നഷ്ടം 117.35 കോടിയാണെന്ന് കണക്കാക്കിയിട്ടുണ്ട്.
സൂനാമി ദുരന്തം കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളപായമുണ്ടായ അപകടമാണിത്. ദുരിതബാധിതര്‍ക്ക് നീണ്ടനാളത്തെ ചികിത്സയും മാനസികവും സാമൂഹികവുമായ പരിചരണവും വേണ്ടിവരും. വലിയൊരു വിഭാഗത്തിന് പൂര്‍ണമോ ഭാഗികമോ ആയ അംഗവൈകല്യം ഉണ്ടാകും. സി.ആര്‍.എഫ് പദ്ധതി പ്രകാരമുള്ള സഹായം കൂടാതെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം അധിക സാമ്പത്തിക സഹായം നല്‍കിയാല്‍ മാത്രമേ ഇക്കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയൂ. സര്‍ക്കാറും ആരോഗ്യവകുപ്പും ഇതുവരെ കൈക്കൊണ്ട നടപടികളുടെയും നാശനഷ്ടങ്ങളുടെയും വിശദാംശങ്ങളും ദുരന്തത്തിന്‍െറ മുറിവുണക്കാനായി ദീര്‍ഘകാലം കൊണ്ട് സ്വീകരിക്കേണ്ട പ്രവര്‍ത്തനങ്ങളും നിവേദനത്തില്‍ വിശദീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.