Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിന്‍സന്‍ എം....

വിന്‍സന്‍ എം. പോളിന്‍െറ നിയമനത്തിന് ഗവര്‍ണറുടെ അംഗീകാരം

text_fields
bookmark_border
വിന്‍സന്‍ എം. പോളിന്‍െറ നിയമനത്തിന് ഗവര്‍ണറുടെ അംഗീകാരം
cancel

തിരുവനന്തപുരം:  മുഖ്യ വിവരാവകാശ കമീഷണറായി വിന്‍സന്‍ എം.പോളിനെ നിയമിക്കുന്നതിന് സമര്‍പ്പിച്ച ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ള സാഹചര്യത്തില്‍ മുഖ്യതരഞ്ഞെടുപ്പ് ഓഫിസറുടെ അനുമതിയോടെ നിയമനം നടത്താനാണ് നിര്‍ദേശം. തെരഞ്ഞെടുപ്പ് കമീഷന്‍െറ അനുമതി ലഭിച്ചശേഷം പൊതുഭരണ വകുപ്പ് ഉത്തരവിറക്കും. ഇതോടൊപ്പം ഉന്നതതല സമിതി ശിപാര്‍ശ ചെയ്ത വിവരാവകാശ കമീഷനിലേക്കുള്ള അഞ്ചംഗങ്ങളുടെ കാര്യത്തില്‍ ഗവര്‍ണര്‍ വീണ്ടും വിശദീകരണം തേടി. ഇവരുടെ കഴിവും യോഗ്യതയും സംബന്ധിച്ചാണ് വിശദീകരണം ആരാഞ്ഞത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പാണ് മുന്‍ ഡി.ജി.പിയും വിജിലന്‍സ് മേധാവിയുമായിരുന്ന വിന്‍സന്‍ എം. പോളിനെ മുഖ്യ വിവരാവകാശ കമീഷണറാക്കാനും അഞ്ച് അംഗങ്ങളെ നിയമിക്കാനും മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും അടങ്ങുന്ന സമിതി ശിപാര്‍ശ ചെയ്തത്. പ്രതിപക്ഷ നേതാവ് ഇതില്‍ വിയോജനമെഴുതിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:winson m paulstate information commission kerala
Next Story