ശിരോവസ്ത്രം: സി.ബി.എസ്.ഇ നിലപാട് മൗലികാവകാശങ്ങളെ ഹനിക്കുന്നത് –ജമാഅത്തെ ഇസ്ലാമി
text_fieldsകോഴിക്കോട്: സി.ബി.എസ്.ഇ എന്‍ട്രന്‍സ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥിനികള്‍ക്ക് ശിരോവസ്ത്രം വിലക്കുന്ന നടപടി ഭരണഘടന ഓരോ പൗരനും നല്‍കുന്ന മൗലികാവകാശങ്ങളെ ഹനിക്കുന്നതാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു.
ആധുനിക സാങ്കേതികവിദ്യകള്‍ വികസിച്ച കാലഘട്ടത്തില്‍ പരീക്ഷയിലെ ക്രമക്കേടുകള്‍ തടയാന്‍ നൂതനമായ പല വഴികളും ഉണ്ടെന്നിരിക്കെ ശിരോവസ്ത്രം നിരോധിക്കാനുള്ള നീക്കം പരിഹാസ്യമാണ്. ഇത്തരം നീക്കങ്ങള്‍ തികഞ്ഞ പൗരാവകാശലംഘനമാണ്.
ഇന്ത്യയില്‍ ജീവിക്കുന്ന ബഹുമത സമൂഹങ്ങളുടെ വിശ്വാസാചാരങ്ങളെ അംഗീകരിച്ച രാജ്യത്തിന്‍െറ പാരമ്പര്യത്തെ നിഷേധിക്കുന്നതും ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്നതുമാണ് സി.ബി.എസ്.ഇ അധികാരികളുടെ നടപടിയെന്ന് അമീര്‍ അഭിപ്രായപ്പെട്ടു. സി.ബി.എസ്.ഇയുടെ ഈ നീക്കം ശക്തമായ പ്രതിഷേധങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.