പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: സാന്ത്വനവുമായി മമ്മൂട്ടിയെത്തി
text_fieldsപരവൂര്‍: പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ ശരീരവും മനസ്സും തകര്‍ന്നവര്‍ക്ക് സാന്ത്വനവുമായി നടന്‍ മമ്മൂട്ടിയെ ത്തി. ആശ്വാസ വാക്കുകള്‍കൊണ്ട് നികത്താന്‍ കഴിയുന്ന മുറിവുകളല്ല ദുരിതബാധിതര്‍ അനുഭവിക്കുന്നതെന്നും അവരുടെ വേദന ശമിപ്പിക്കാന്‍ തന്‍െറ വാക്കുകള്‍കൊണ്ട് കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു. ദുരന്തത്തിന്‍െറ ഞെട്ടല്‍ വിട്ടുമാറാന്‍ എല്ലാവരുടെയും കൂട്ടായ പരിശ്രമം ആവശ്യമാണ്. ജാതിക്കും മതത്തിനും അതീതമായ സ്നേഹംകൊണ്ട് മാത്രമേ ഇത് സാധ്യമാകൂ. ഇതിനുള്ള ചെറിയ ഉദ്യമമാണ് തന്‍െറ സന്ദര്‍ശനമെന്നും മമ്മൂട്ടി പറഞ്ഞു.
ചൊവ്വാഴ്ച ഉച്ചക്ക് 12ന് മമ്മൂട്ടിയുടെ നേതൃത്വത്തിലെ പതഞ്ജലി ആയുര്‍വേദ ചികിത്സാസംഘം കോട്ടപ്പുറം ഗവ. എല്‍.പി.എസില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു. സ്ഫോടനത്തിന്‍െറ ആഘാതത്തില്‍ മാനസികാസ്വാസ്ഥ്യമുള്ളവരും ഭയം വിട്ടുമാറാത്തവരുമായ നിരവധിപേര്‍ സംഗമത്തിനത്തെി. പരവൂരിലെ വിവിധ റെസിഡന്‍റ്സ് അസോസിയേഷനുകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടി മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. പരവൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ.പി. കുറുപ്പ് അധ്യക്ഷത വഹിച്ചു. ജി.എസ്. ജയലാല്‍ എം.എല്‍.എ, നടന്‍ ശ്രീരാമന്‍, കാഞ്ഞാവെളി വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട 10ാം ക്ളാസുകാരി കൃഷ്ണയെയും അനുജന്‍ കിഷോറിനെയും ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച മമ്മൂട്ടി മരിച്ചവരുടെ ആശ്രിതരും പരിക്കേറ്റവരുമായ നിരവധിയാളുകളെ നേരില്‍ക്കണ്ട് സാന്ത്വനിപ്പിച്ചു. ആവശ്യക്കാര്‍ക്ക് പതഞ്ജലിയുടെ നേതൃത്വത്തില്‍ ആയുര്‍വേദ ഒൗഷധങ്ങള്‍ വിതരണം ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം അറിയിച്ചു. അപകടമുണ്ടായതിന്‍െറ പിറ്റേ ദിവസം മുതല്‍ ഇതു തുടരുകയാണ്. ചടങ്ങ് കഴിഞ്ഞ് പുറ്റിങ്ങള്‍ ക്ഷേത്രപ്പറമ്പും സന്ദര്‍ശിച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.