എം.പി സ്ഥാനം: രാഷ്ട്രീയ തീരുമാനമല്ലെന്ന് സുരേഷ് ഗോപി
text_fieldsതിരുവനന്തപുരം: രാജ്യസഭ എം.പിയായി പ്രധാനമന്ത്രി തന്നെ നാമനിർദേശം ചെയ്തത് രാഷ്ട്രീയ തീരുമാനമല്ലെന്ന് നടൻ സുരേഷ് ഗോപി. രാഷ്ട്രീയത്തിനല്ല, രാഷ്ട്രത്തിനാണ് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതെന്നും നടൻ പറഞ്ഞു. തിരുവനന്തപുരത്ത് ക്ഷേത്ര ദർശനം കഴിഞ്ഞ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.പി സ്ഥാനം കേരളത്തിന് ലഭിച്ച അംഗീകാരമാണ്. ഒരിക്കലും ബി.ജെ.പിയുടെ സ്ഥാനാർഥിയാകാൻ ആഗ്രഹിച്ചിട്ടില്ല. കേരളത്തിലുടനീളം പരമാവധി പാർട്ടിക്കുവേണ്ടി പ്രചാരണം നടത്താനാണ് ആഗ്രഹം. കേരളത്തെ 25 വർഷത്തിനപ്പുറമുള്ള വികസനത്തിലേക്ക് എത്തിക്കാൻ പരിശ്രമിക്കും. പരിസ്ഥിതി സംരക്ഷണത്തിന് ഊന്നൽ നൽകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
മുതിർന്ന ബി.ജെ.പി നേതാവ് ഒ. രാജഗോപാലും സുരേഷ് ഗോപിയോടൊപ്പമുണ്ടായിരുന്നു. സുരേഷ് ഗോപിയെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത് സ്വാഗതാർഹമാണെന്ന് രാജഗോപാൽ പ്രതികരിച്ചു. നേരത്തെ വരേണ്ടിയിരുന്ന തീരുമാനമായിരുന്നു. എന്നാലും ഇപ്പോഴത്തെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.