യു.ഡി.എഫിൻെറ പ്രകടനപത്രിക വായിച്ചാൽ ചിരിച്ച് മണ്ണുകപ്പും -വി.എസ്
text_fieldsകണ്ണൂർ: വിവാദങ്ങൾക്കിടെ പിണറായി വിജയന് വോട്ടുചോദിച്ച് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദൻ ധർമ്മടത്ത് എത്തി. ചക്കരക്കല്ലിലാണ് വി.എസ് കണ്ണൂർ ജില്ലയിലെ പര്യടനം ആരംഭിച്ചത്. പിണറായി വിജയനെ അഭിമാനകരമായ ഭൂരിപക്ഷം നൽകി വിജയിപ്പിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. പ്രസംഗത്തിൽ യു.ഡി.എഫ് സർക്കാറിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. മന്ത്രിമാർക്കെതിരെയുള്ള കേസുകൾ എണ്ണിപ്പറഞ്ഞായിരുന്നു വി.എസിൻെറ വിമർശം.
മന്ത്രിമാർക്കെതിരെ മൊത്തം 136 കേസുകളാണുള്ളതെന്ന് വി.എസ് പറഞ്ഞു. ഉമ്മൻചാണ്ടിക്കെതിരെ 31 കേസുകളുണ്ട്. മന്ത്രിസഭയിൽ കേസില്ലാത്തത് വനിതാ മന്ത്രിക്ക് (പി.കെ ജയലക്ഷ്മി) മാത്രമാണ്. ബാക്കിയെല്ലാവരും അഴിമതിയിൽ മുങ്ങിയിരിക്കുകയാണ്. ഈ ഭരണത്തിന് തുടർച്ച നൽകണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. യു.ഡി.എഫിൻെറ പ്രകടനപത്രിക വായിച്ചാൽ ചിരിച്ച് മണ്ണുകപ്പുമെന്നും വി.എസ് പരിഹസിച്ചു.
വി.എസിനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ച പ്രമേയം നിലനിൽക്കുന്നുവെന്ന് പിണറായി വിജയൻ ഇന്നലെ പറഞ്ഞത് വാർത്തയായിരുന്നു. മാധ്യമങ്ങൾ താൻ പറഞ്ഞത് ശരിയായ രീതിയിലല്ല അവതരിപ്പിച്ചതെന്ന് പറഞ്ഞ് പിണറായി പിന്നീട് രംഗത്തെത്തി. ഈ സാഹചര്യത്തിലാണ് പിണറായിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വി.എസ് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.